Sunday, March 15, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 12.41 PM

സൂപ്പര്‍താരം രജനീകാന്ത് ആത്മകഥയെഴുതുന്നു; സ്ഥിരീകരിച്ച് മകള്‍ സൗന്ദര്യ

journey, sondarya

സൂപ്പര്‍താരം രജനീകാന്ത് ആത്മകഥയെഴുതുന്നുവെന്ന് സ്ഥിരീകരിച്ച് മകള്‍ സൗന്ദര്യ. കഷ്ടപ്പാടുകളില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തനായ നടനായി ഉയര്‍ന്നുവന്ന അദ്ദേഹത്തിന്റെ യാത്ര പുസ്തകത്തില്‍ വിവരിക്കുമെന്ന് അവര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനിടെ സംസാരിക്കവേയാണ് സൗന്ദര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഠിനാധ്വാനം കൊണ്ട് സ്വന്തം വഴിവെട്ടിയയാള്‍ എന്നാണ് സൗന്ദര്യ തന്റെ പിതാവായ രജനീകാന്തിനെ വിശേഷിപ്പിച്ചത്. ആളുകള്‍ക്ക് അറിയാന്‍ ആകാംക്ഷയുളള അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകള്‍ പുസ്തകം വിവരിക്കും. ഇത് അദ്ദേഹത്തിന്റെ കരിയറിലെ അധികമാരും അറിയാത്ത ഘട്ടങ്ങളിലേക്കുളള വെളിച്ചം വീശുമെന്നും അവര്‍ സൂചിപ്പിച്ചു.

രജനീകാന്തിന്റെ ജീവിതത്തെയും അഭിനയത്തെയും കുറിച്ചുളള സമഗ്രമായ വിവരണമായിരിക്കും ഈ പുസ്തകമെന്ന് സൗന്ദര്യ വിശേഷിപ്പിച്ചു. '' ഈ ആത്മകഥ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചും ഓരോ വേഷത്തിനും ജീവിതത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രയത്‌നത്തെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കും. ഇത് ലോകമെമ്പാടും ചര്‍ച്ചയാകും,''- സൗന്ദര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം കമല്‍ഹാസന്‍ നിര്‍മിച്ച് സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന തലൈവര്‍ 173, നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 എന്നിവയാണ് രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന സിനിമകള്‍.

Ads by Google
Friday 30 Jan 2026 12.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google