Sunday, March 15, 2026 Last Updated 0 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 09.04 AM

' അനുഭവിച്ചത് ഏറ്റവും വലിയ വേദന, ഞാന്‍ സുഖം പ്രാപിച്ചുവരുന്നു' ; ബോര്‍ഡര്‍ 2 ഷൂട്ടിനിടെ പറ്റിയ അപകടത്തെക്കുറിച്ച് നടന്‍ വരുണ്‍ ധവാന്‍

and, border

വരുണ്‍ ധവാന്‍ പ്രധാന കഥാപാത്രമായി എത്തിയ സിനിമയാണ് ബോര്‍ഡര്‍ 2. ജെ പി ദത്ത സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍, അക്ഷയ് ഖന്ന, ജാക്കി ഷ്‌റോഫ് തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച് 1997ല്‍ പുറത്തിറങ്ങിയ ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാമാണിത്. ചിത്രത്തില്‍ കേണല്‍ ഹോഷിയാര്‍ സിങ് എന്ന കഥാപാത്രമായാണ് വരുണ്‍ ധവാന്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വരുണ്‍ ഇപ്പോള്‍.

ബോര്‍ഡര്‍ 2 ചിത്രീകരണത്തിനിടയില്‍ തനിക്ക് ടെയില്‍ബോണിന് പരിക്കേല്‍ക്കുകയും ഹെയര്‍ലൈന്‍ ഫ്രാക്ചര്‍ സംഭവിക്കുകയും ചെയ്തതായി വരുണ്‍ ധവാന്‍ പറഞ്ഞു. ഇപ്പോഴും ചികിത്സയിലാണെങ്കിലും, ഈ ബുദ്ധിമുട്ടുകള്‍ ബോര്‍ഡര്‍ 2-ലെ തന്റെ യാത്രയെ അവിസ്മരണീയമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബോർഡർ 2-ൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ പരിക്ക്. ക്യാമറയിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ ടെയിൽബോൺ ഒരു പാറയിൽ ശക്തിയായി ഇടിച്ചു. ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദനയായിരുന്നു അത്. ടെയിൽബോണിന് ഒരു ഹെയർലൈൻ ഫ്രാക്ചർ സംഭവിച്ചിട്ടുണ്ട്. അതിൽ നിന്ന് ഞാൻ ഇപ്പോഴും സുഖം പ്രാപിച്ചുവരുന്നു. അന്നത്തെ ദിവസം മുന്നോട്ടുകൊണ്ടുപോകാൻ എന്നെ സഹായിച്ച എൻ്റെ ടീമിന് നന്ദി. എനിക്ക് നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല, പക്ഷേ ഞങ്ങൾ മുന്നോട്ട് പോയി. ഈ യാത്രക്ക് നന്ദി', വരുൺ ധവാന്റെ വാക്കുകൾ.

Ads by Google
Friday 30 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google