Sunday, March 15, 2026 Last Updated 58 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 08.18 AM

' ശിവകാര്‍ത്തികേയന്‍ സ്‌ക്രിപ്റ്റ് വായിക്കില്ല' ; സുധ കൊങ്കരയ്ക്ക് മറുപടി നല്‍കി നടന്‍

about, reading

ശിവകാര്‍ത്തികേയന്‍ നായകനായി എത്തിയ ചിത്രമാണ് പരാശക്തി. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം വന്‍ ഹൈപ്പോടെയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ചിത്രത്തിന്റെ കഥ പോരാ എന്നായിരുന്നു സിനിമ കണ്ടവര്‍ ഒന്നടങ്കം ഉന്നയിച്ചത്.

ഇപ്പോഴിതാ സംവിധായിക സുധ കൊങ്കര ശിവകാര്‍ത്തികേയനെക്കുറിച്ച് പറഞ്ഞ ഒരു കാര്യവും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പരാശക്തിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള സുധയുടെ പരാമര്‍ശമാണ് വൈറലായി മാറിയിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ, പൃഥ്വി പാണ്ഡ്യരാജ് എന്നിവരും സുധയ്ക്ക് ഒപ്പമുണ്ടായിരുന്നു.

സ്‌ക്രിപ്റ്റ് വായിക്കുന്നതിനെക്കുറിച്ചാണ് സുധ കൊങ്കര പറയുന്നത്. 'അഥര്‍വയും രവി മോഹനും സ്‌ക്രിപ്റ്റ് വായിക്കും. പക്ഷേ ശിവകാര്‍ത്തികേയന്‍ അത്രയൊന്നും വായിക്കില്ല'.- എന്നായിരുന്നു സുധയുടെ പരാമര്‍ശം. ഉടനെ ശിവകാര്‍ത്തികേയന്‍ ഇതിന് മറുപടി പറയുകയായിരുന്നു. 'ഒരു മിനിറ്റ് മാഡം, അങ്ങനെ പറയരുത്.

ഇതിപ്പോള്‍ നിങ്ങള്‍ വന്ന് എന്റെ ജീവിതം ജീവിച്ചതു പോലെയാണല്ലോ. ഞാന്‍ തീര്‍ച്ചയായും എന്റെ സ്‌ക്രിപ്റ്റുകള്‍ വായിക്കുന്ന ആളാണ്. അമരന്‍, മദിരാസി, മാവീരന്‍ ഇതിന്റെയെല്ലാം സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. സെറ്റില്‍ അല്പം ഫണ്‍ ആയി ഇരിക്കുന്നത് കൊണ്ട് എനിക്ക് വായനാശീലം ഇല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല.

പിന്നെ മാഡം, സ്‌ക്രിപ്റ്റ് വായിക്കുന്ന ശീലം കണ്ടുപിടിച്ചത് നിങ്ങള്‍ ആണെന്ന് തോന്നുന്ന രീതിയിലാണല്ലോ നിങ്ങള്‍ സംസാരിക്കുന്നത്'.- ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ശിവകാര്‍ത്തികേയന്റെ മറുപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Ads by Google
Friday 30 Jan 2026 08.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google