Sunday, March 15, 2026 Last Updated 58 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 03.19 PM

‘ഒരു സഹോദരിയുടെ ആലിംഗനം പോലെ തോന്നിയ സാന്നിധ്യം; പ്രിയ കാവ്യ ചേച്ചിയും മാമാട്ടിയും കമലദളത്തില്‍...’ അനുസിതാരയുടെ നൃത്ത വിദ്യാലയം സന്ദര്‍ശിച്ച് കാവ്യയും മഹാലക്ഷ്മിയും

മലയാളികളുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത താരമാണ് കാവ്യ മാധവന്‍. ഇപ്പോഴിതാ മകള്‍ മഹാലക്ഷ്മിയ്ക്കൊപ്പം തന്റെ നൃത്തവിദ്യാലയത്തിലെത്തിയ കാവ്യയുടെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് അനു സിതാര.
Kavya Madhavan, Anu Sithara, Kavya's daughter Mahalakshmi
Kavya madhavan and mahalakshmi visits Anu sithara's dance school (Image Source: Instagram)

മലയാളികളുടെ മനസ്സിലേക്ക് ഒരു കരിമിഴിക്കുരുവിയായി പറന്നു വന്ന തന്റേതായ സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് കാവ്യ മാധവന്‍. തന്റെ അഭിനയമികവിലൂടെയും സൗന്ദര്യത്തിലൂടെയും താന്‍ അഭിനയിക്കുന്ന കഥാപാത്രങ്ങളെ മികച്ചതാക്കി ചുരുങ്ങിയ കാലഘട്ടം ​കൊണ്ട് കാവ്യ മലയാളികളുടെ ഹൃദയം കീഴടക്കി. ദിലീപിനെ വിവാഹം ചെയ്തതിന്റെ പേരില്‍ ചില വിമര്‍​ശനങ്ങള്‍ നേരിട്ടെങ്കിലും ഇന്നും കാവ്യയെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ ആരാധകര്‍ സ്നേഹിക്കുന്നുണ്ട്.
കാവ്യയുടെ അത്രയുമില്ലെങ്കില്‍ അതേ തരത്തില്‍ മലയാളികള്‍ സ്നേഹിക്കുന്ന നടിയും നര്‍ത്തകിയുമാണ് അനു സിതാര. നാടന്‍ സൗന്ദര്യം തുളുമ്പുന്ന അനു സിതാരയെ പലപ്പോഴും കാവ്യ മാധവനുമായി താരതമ്യം ചെയ്ത് പ്രേക്ഷകര്‍ സംസാരിക്കാറുണ്ട്. തനിക്ക് കാവ്യ സ്വന്തം ചേച്ചിയെപ്പോലെയാണെന്ന് അനു സിതാരയും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഷാർജയിലെ ‘കമലദളം’ സ്കൂൾ ഓഫ് ഡാൻസില്‍ അതിഥിയായി എത്തിയ കാവ്യ മാധവന്റെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങളും വീഡിയോയും പങ്കിടുകയാണ് അനു സിതാര. തന്റെ സ്ഥാപനത്തിൽ പ്രിയപ്പെട്ട കാവ്യ ചേച്ചി എത്തിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂ​ടെ അനു സിതാര തന്നെ പങ്കുവച്ചിട്ടുണ്ട്.
‘‘ആ സാന്നിധ്യം ഒരു സഹോദരിയുടെ സ്നേഹം നിറഞ്ഞ ആലിംഗനം പോലെ തോന്നി....പ്രിയപ്പെട്ട കാവ്യ ചേച്ചിക്കൊപ്പം കമലദളത്തിൽ...’’ എന്ന് കുറിച്ചാണ് അനു സിതാര വീഡിയോ പങ്കിട്ടിരിക്കുന്നത്. കാവ്യയുടെ അമ്മയെയും അനു സിത്താരയുടെ സഹോദരിയെയും വിഡിയോയില്‍ കാണാം. അമ്മയുടെ കൈകളില്‍ പിടിച്ചും ചേര്‍ന്നു നിന്നുമുള്ള മഹാലക്ഷ്മിയാണ് വിഡിയോയിലെ പ്രധാന ആകർഷണം. ചുരിദാർ അണിഞ്ഞുള്ള കാവ്യയുടെ സിംപിൾ ലുക്കും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. പ്രിയപ്പെട്ട മാമാട്ടിയെ കാവ്യയ്ക്കൊപ്പം കണ്ട സന്തോഷവും ആരാധകര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്.

Ads by Google
Thursday 29 Jan 2026 03.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google