Sunday, March 15, 2026 Last Updated 4 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 01.34 PM

' 40 കഴിഞ്ഞ ദീപികയ്ക്കും പ്രിയങ്കയ്ക്കും നായിക വേഷങ്ങള്‍, സൗത്തില്‍ കല്യാണം കഴിഞ്ഞാല്‍ അമ്മ വേഷം മാത്രം' ; ഭൂമിക

about, after

2006ല്‍ പുറത്തിറങ്ങിയ സില്ലിനു ഒരു കാതല്‍ എന്ന ഒരൊറ്റ ചിത്രം മതി ഭൂമിക എന്ന നടിയെ എല്ലാവരും ഓര്‍ത്തിരിക്കാന്‍. അതിലെ ഐഷു എന്ന കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. ഭ്രമരം, ബഡ്ഡി തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭൂമിക അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഭൂമിക പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. വിവാഹം കഴിയുന്നതോടെ നായിക വേഷങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നുവെന്നാണ് ഭൂമിക പറയുന്നത്.

തെന്നിന്ത്യന്‍ സിനിമകളിലാണ് ഈ പ്രശ്‌നം നിലനില്‍ക്കുന്നതെന്നാണ് ഭൂമിക പറയുന്നത്. എന്നാല്‍ ബോളിവുഡില്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഉദാഹരണങ്ങളും ഭൂമിക പങ്കുവെക്കുന്നുണ്ട്. കല്യാണം കഴിയുന്നതോടെ സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്നത് അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ്. അവര്‍ക്ക് വേണ്ടി എഴുതാന്‍ തയ്യാറാവുന്നില്ലെന്നാണ് ഭൂമിക പറയുന്നത്.

'ഹിന്ദിയില്‍ ആ പ്രശ്നമില്ല. കരീന കപൂര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നായികമാരൊക്കെ അമ്മയായാലും അവര്‍ക്ക് നായികാ റോളുകള്‍ തന്നെയാണ് സിനിമകളില്‍ കിട്ടുന്നത്. അവരെ സൗത്ത് ഇന്ത്യന്‍ സിനിമയിലും നായികയാക്കുന്നു. പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമെല്ലാം നാല്‍പത് കഴിഞ്ഞതാണ്. എന്നിട്ടും ഇവിടെ നായിക റോളുകള്‍ വരുന്നു. കല്യാണം കഴിയുന്നതോടെ, ഒരു കുഞ്ഞിന്റെ അമ്മയായി കഴിഞ്ഞാല്‍ സൗത്ത് ഇന്ത്യന്‍ നായികമാര്‍ക്ക് ലഭിക്കുന്നത് അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ്. അവര്‍ക്ക് വേണ്ടി എഴുതാന്‍ എഴുത്തുകാര്‍ തയ്യാറാവുന്നില്ല. അത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നില്ല. ജനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നതല്ല, എഴുതപ്പെട്ടാല്‍ തീര്‍ച്ചയായും സ്വീകരിക്കും'' ഭൂമിക പറയുന്നു. അതേസമയം യുഫോറിയയാണ് ഭൂമികയുടെ പുതിയ ചിത്രം. സാറ അര്‍ജുന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

Ads by Google
Thursday 29 Jan 2026 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google