Sunday, March 15, 2026 Last Updated 0 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.58 AM

' അവന്റെ മൂത്രത്തിനൊപ്പം രക്തമുണ്ടായിരുന്നു, 12 മണിക്കൂറില്‍ എല്ലാം തലകീഴായി മറിഞ്ഞു' ; മകന് ക്യാന്‍സര്‍ വന്നതിനെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി

how, sons

ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഇമ്രാന്‍ ഹാഷ്മി. ജിവിതത്തിലെ ഒരു പ്രതിസന്ധി കാലത്തെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകന് ക്യാന്‍സര്‍ ബാധിച്ചതിനെ കുറിച്ചാണ് ഇമ്രാന്‍ ഹാഷ്മി അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

'' 2014-ല്‍ മകന് അസുഖം ബാധിച്ചപ്പോഴായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഘട്ടം. ആ ഘട്ടം എത്രമാത്രം വേദനാജനകമായിരുന്നു എന്ന് വാക്കുകളാല്‍ വിവരിക്കാനാകില്ല. അഞ്ച് വര്‍ഷത്തോളം അതു നീണ്ടു നിന്നു. ഒരു പകല്‍ കൊണ്ട് എന്റെ ജീവിതം മാറിമറിഞ്ഞു. ജനുവരി 13-ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് പോയി. മകനോടൊപ്പം പിസ്സ കഴിക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് ആദ്യത്തെ ലക്ഷണം കണ്ടത്. അവന്റെ മൂത്രത്തിനൊപ്പം രക്തമുണ്ടായിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിനുളളില്‍ ഞങ്ങള്‍ ഒരു ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു. നിങ്ങളുടെ മകന് ക്യാന്‍സറാണെന്നും അടുത്ത ദിവസം ഓപ്പറേഷന്‍ ചെയ്യണമെന്നും കീമോതെറാപ്പിക്ക് വിധേയനാകണമെന്നും ഡോക്ടര്‍ പറഞ്ഞു. വെറും 12 മണിക്കൂറിനുളളില്‍ എന്റെ ലോകം തലകീഴായി മറിഞ്ഞു. നിങ്ങളുടെ ജീവിതത്തിലെ ഒരു ഉന്നത ഘട്ടത്തില്‍, എല്ലാം നേടി എന്നൊരു തോന്നലില്‍ നില്‍ക്കേ, പെട്ടെന്നൊരു പ്രഹരം ഏല്‍ക്കുന്നതു പോലെ തോന്നി. അങ്ങനെയൊക്കെ സംഭവിക്കാം''.- ഇമ്രാന്‍ ഹാഷ്മി പറഞ്ഞു. ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍ അയാന്‍ അഞ്ച് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗവിമുക്തനായത്.

Ads by Google
Thursday 29 Jan 2026 11.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google