Sunday, March 15, 2026 Last Updated 2 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 02.18 PM

‘ഡാ മക്കളേ, ഡബ്ബിങ് കഴിഞ്ഞാരുന്നു കേട്ടോ...ഒടനേ തന്നേ കണ്ടേക്കാം...’; ‘ആട് 3’ യുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് ജയസൂര്യ

മലയാളസിനിമാപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം. ഇപ്പോഴിതാ ഈ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് ജയസൂര്യ.
Jayasurya, Aadu 3 movie
Jayasurya gives latest updation on Aadu 3 movie (Image Source: Instagram)

‘ആട്’ മുഖ്യ കഥാപാത്രമായും ജയസൂര്യ നായകനായും എത്തിയ ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ‘ആട് ഒരു ഭീകര ജീവിയാണ്’ എന്നത്. തിയറ്ററിൽ പരാജയമായ ഒരു സിനിമയായിരുന്നു ഇത്. എന്നാല്‍ പിന്നീട് ടിവിയിലെത്തിയപ്പോഴേക്കും സിനിമ ബമ്പര്‍ ഹിറ്റടിച്ചു. അതുകൊണ്ടു തന്നെ സിനിമയുടെ രണ്ടാം ഭാഗമെത്തുന്നു എന്ന അപ്ഡേറ്റും വന്നു.
മലയാളസിനിമയിൽ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പർഹിറ്റായി മാറിയത്. ജയസൂര്യയുടെ കിടിലന്‍ ഗെറ്റപ്പിലെത്തിയ ഷാജി പാപ്പന്‍ മലയാളികൾക്ക് ഹരമായി മാറി. ഷാജി പാപ്പനും കൂട്ടരും മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. രണ്ടാമത്തെ സിനിമയുടെ ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ മൂന്നാം ഭാഗവും ഉടനെയെത്തുന്നുവെന്ന് ജയസൂര്യയും അണിയറപ്രവര്‍ത്തകരുമറിയിച്ചു. അന്നുമുതല്‍ സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ ‘ആട് 3’യുടെ ഡബ്ബിംഗ് കഴിഞ്ഞ സന്തോഷം പങ്കിടുകയാണ് ജയസൂര്യ. ‘‘ഡാ മക്കളേ, ഡബ്ബിങ് കഴിഞ്ഞാരുന്നു കേട്ടോ.. ഒടനേ തന്നേ കണ്ടേക്കാം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഡബ്ബിംഗിന്റെ വീഡിയോ സഹിതം ജയസൂര്യ പങ്കിട്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി ആരാധകര്‍ ‘കട്ട വെയിറ്റിംഗ്, ഷാജി പാപ്പനെയും കൂട്ടരെയും കാത്തിരിക്കുന്നു...’ എന്നതടക്കം കുറിക്കുന്നുണ്ട്.

ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിൽ നിന്നുള്ള ക്യാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ‘ഭൂതകാലം ഉണരുന്നു...’ എന്ന കുറിപ്പിനൊപ്പമാണ് നായകൻ ജയസൂര്യ ഉൾപ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം പോസ്റ്ററുകൾ റിലീസ് ചെയ്തത്. 2026 മാർച്ച് 19 ന് ഈദ് റിലീസായി ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തും. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ ചേർന്നാണ് ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്.

Ads by Google
Wednesday 28 Jan 2026 02.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google