Sunday, March 15, 2026 Last Updated 18 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 11.53 AM

' പത്മശ്രീ അവാര്‍ഡിന് അഭിനന്ദനങ്ങള്‍' ; മാധവന് ആശംസകളുമായി മീര വാസുദേവന്‍

uploads/news/2026/01/822877/meera-vasudevan-madhavan.jpg

പത്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ നടന്‍ ആര്‍. മാധവന് അഭിനന്ദനങ്ങളുമായി നടി മീര വാസുദേവന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മീര വാസുദേവന്‍ നടന് ആശംസകള്‍ അറിയിച്ചത്.

'നിങ്ങളുടെ ആദരണീയമായ പത്മശ്രീ അവാര്‍ഡിന് അഭിനന്ദനങ്ങള്‍.. വര്‍ഷങ്ങളായി നിങ്ങളുടെ ദയയും പിന്തുണയും നല്‍കി എന്നെ പ്രചോദിപ്പിച്ചതിന് നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. എന്റെ ആദ്യത്തെ ഓഡിഷനില്‍ എന്നെയും എന്റെ അച്ഛനെയും സഹായിച്ച ആദ്യത്തെ ബോളിവുഡ് വ്യക്തിത്വമായിരുന്നു നിങ്ങള്‍. അതിനു വര്‍ഷങ്ങള്‍ക്കു ശേഷം 13 B യില്‍ വീണ്ടും അതേ ദയ എനിക്ക് ലഭിച്ചു. എളിമ കാലാതീതമാണെന്നും അതിനായി പരിശ്രമിക്കേണ്ടതാണെന്നും നിങ്ങള്‍ എന്നെ പഠിപ്പിച്ചു.. അഭിനന്ദനങ്ങള്‍ സര്‍! ', മീര വാസുദേവന്‍ കുറിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച മാധവന്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടനാണ്. മണിരത്‌നം സംവിധാനം ചെയ്ത ' അലൈ പായുതേ' എന്ന ചിത്രമാണ് മാധവനെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്.

Ads by Google
Wednesday 28 Jan 2026 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google