Sunday, March 15, 2026 Last Updated 11 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 10.00 AM

' നരേന്ദ്രമോദിയെന്ന് പറഞ്ഞാല്‍ എനിക്ക് ഭ്രാന്താണ്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍' ; വിവേക് ഗോപന്‍

praises, prime minister

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിവേക് ഗോപന്‍. ' പരസ്പരം' സീരിയലിലെ സൂരജ് എന്ന കഥാപാത്രമാണ് വിവേക് ഗോപനെ കൂടുതല്‍ ശ്രദ്ധേയനാക്കുന്നത്. ഇതിനിടെ രാഷ്ട്രീയത്തിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. താന്‍ ചെറുപ്പം മുതലേ ബിജെപി അനുഭാവി ആണെന്നും ശാഖയില്‍ പോയിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോദിയെ കുറിച്ച് വിവേക് ഗോപന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് ഞാൻ. കാണപ്പെട്ട ദൈവം എന്നൊക്കെ പറയില്ലേ? ദൈവം ഭൂമിയിൽ വന്നാൽ എങ്ങനെയിരിക്കും? അങ്ങനെയാണ് അദ്ദേഹത്തെ തോന്നുന്നത്. ഞാൻ പറയുന്നത് എന്റെ കാഴ്ചപ്പാടാണ്. മറ്റുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമൊക്കെ ഭയങ്കരമായി ഉൾക്കൊണ്ടയാളാണ് ഞാൻ. അനാവശ്യമായിട്ടുള്ള ഒരു കാര്യവും അദ്ദേഹം ചെയ്യുന്നില്ല. എല്ലാം രാജ്യത്തിനു വേണ്ടിയാണ്.

സ്വന്തമായി ഒരു വീടുപോലും അദ്ദേഹത്തിനില്ല. മറ്റുള്ളവരുടെ കാര്യം ചിന്തിക്കാതെ സ്വന്തം കീശ വീർപ്പിക്കുക എന്നതാണ് പല രാഷ്ട്രീയക്കാരും ചെയ്യുന്നത്. അദ്ദേഹം അങ്ങനെയല്ല. ഇതൊക്കെ വെച്ചു നോക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്. അതുകൊണ്ടുതന്നെ വേറൊരു പാർട്ടി എന്ന ചിന്ത പോലും എനിക്കില്ല. ബിജെപിയിൽ തന്നെയായിരിക്കും. ഭാവിയിൽ എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ വേറൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മോദി എന്നു പറഞ്ഞാൽ എനിക്ക് അത്രക്കും ഭ്രാന്താണ്”, എന്ന് വിവേക് ഗോപൻ പറഞ്ഞു. മൂവി വേൾഡ് ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Ads by Google
Wednesday 28 Jan 2026 10.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google