Sunday, March 15, 2026 Last Updated 4 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 09.35 AM

' ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകള്‍ക്കതീതമായ നന്ദി' ; രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുത്ത് ഉണ്ണി മുകുന്ദന്‍

attends, home
photo-www.instagram.com/iamunnimukundan/

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച അറ്റ് ഹോം സല്‍ക്കാരത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍. പാര്‍ലമെന്റിനു മുന്നില്‍ നിന്നുളള ഒരു ചിത്രവും മനോഹരമായ കുറിപ്പും ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയില്‍ ആത്മാര്‍ഥത പുലര്‍ത്തിയാല്‍ സ്വപ്നങ്ങള്‍ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണിതെന്നും അദ്ദേഹം കുറിച്ചു.

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെന്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്. വിശ്വാസം, അച്ചടക്കം, സ്ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു.’

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ' മാ വന്ദേ' എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Ads by Google
Wednesday 28 Jan 2026 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google