Sunday, March 15, 2026 Last Updated 3 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 01.46 PM

' നിങ്ങളുടെ സമര്‍പ്പണം തലമുറകളെ പ്രചോദിപ്പിക്കുന്നു' ; മമ്മൂട്ടിയെ അഭിനന്ദിച്ച് കാര്‍ത്തി

uploads/news/2026/01/822710/karthi-mammooty.jpg

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത സിവിലയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചതില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ കാര്‍ത്തി.

'' പത്മഭൂഷണ്‍ ബഹുമതി നേടിയ ഇതിഹാസം മമ്മൂട്ടി സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. സര്‍, നേരത്തെ തന്നെ ഒരു ഇതിഹാസമാകുന്നത് നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ ഒരിക്കലും പരിമിതപ്പെടുത്തിയില്ല. പകരം, ഭാവനയ്ക്ക് അതീതമായ റോളുകളും സൃഷ്ടിപരമായ മേഖലകളും നിങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരുന്നു, നിങ്ങളുടെ സമര്‍പ്പണവും പ്രവൃത്തി കൊണ്ടും തലമുറകളെ പ്രചോദിപ്പിക്കുന്നു'', കാര്‍ത്തി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേ സായാഹ്നത്തിലാണ് മമ്മൂട്ടിക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Ads by Google
Tuesday 27 Jan 2026 01.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google