Sunday, March 15, 2026 Last Updated 4 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 01.27 PM

മകരവിളക്ക് ദിവസത്തില്‍ പമ്പയില്‍ അനുമതിയില്ലാതെ ഷൂട്ടിങ്; സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്

case, for

പത്തനംതിട്ട: മകരവിളക്ക് ദിവസത്തില്‍ പമ്പയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയ സംഭവത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെതിരെ കേസ്. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസെടുത്തിരിക്കുന്നത്.

അനുരാജ് മനോഹറിനെതിരെ അഡ്വ. ഷാജഹാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. പിന്നാലെ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാറിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സിനിമ ചിത്രീകരിക്കാനായി ADGP എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പമ്പ പശ്ചാത്തലമായ സിനിമയാണ് അനുരാജ് സംവിധാനം ചെയ്യുന്നത്. നേരത്തെ പമ്പയില്‍ സിനിമ ചിത്രീകരിക്കാനുളള അനുമതി ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ നിഷേധിച്ചിരുന്നു.

അതേസമയം, പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു അനുരാജ് മനോഹറിന്റെ വിശദീകരണം. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ് അനുമതി തേടിയത്.

Ads by Google
Tuesday 27 Jan 2026 01.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google