Sunday, March 15, 2026 Last Updated 3 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 12.29 PM

' മനുഷ്യര്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും, സംവിധായകന്‍ ഇത് ചെയ്യാന്‍ എന്നെ കണ്‍വിന്‍സ് ചെയ്തു' ; 'ഐറ്റം ഡാന്‍സി'നെ കുറിച്ച് രജിഷ വിജയന്‍

dance, song

നടി രജിഷ വിജയന്റെ ഏറ്റവും പുതിയ ചിത്രമാണ് മസ്തിഷ്‌ക മരണം. കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ' കോമള താമര' എന്ന ഗാനം ഇതിനോടകം വൈറലാണ്. രജിഷ വിജയന്‍ ബോള്‍ഡ് ലുക്കിലാണ് ഗാനത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗാനത്തിന്റെ വീഡിയോയും പുറത്തിറക്കിയിരുന്നു.

ഗാനം വൈറലായതോടെ ' ഐറ്റം ഡാന്‍സ്' ചെയ്യില്ല എന്ന രജിഷ വിജയന്റെ മുന്‍ നിലപാടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയത്. ഇപ്പോഴിതാ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് രജിഷ വിജയന്‍. ഒരു സമയത്ത് പറഞ്ഞ കാര്യം പിന്നീട് പറയുമ്പോള്‍ ആളുകള്‍ക്ക് സംശയം തോന്നുമെന്നും, കൃഷാന്ത് തന്നെ ഇത് ചെയ്യാന്‍ കണ്‍വിന്‍സ് ചെയ്തുവെന്നും, അങ്ങനെ ചെയ്യാനുളള കാരണം മസ്തിഷ്‌ക മരണം കണ്ടാല്‍ പ്രേക്ഷകര്‍ക്ക് മനസിലാവുമെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

"ആളുകളെ ഞാൻ കുറ്റം പറയില്ല, ഒരു സമയത്ത് ഒരു കാര്യം പറഞ്ഞിട്ട് പിന്നീടത് മാറ്റുമ്പോൾ അവർക്ക് സംശയം തോന്നും. സ്വാഭാവികമാണത്. മനുഷ്യർ എപ്പോഴും മാറിക്കൊണ്ടിരിക്കും. സംവിധായകൻ കൃഷാന്ത് എന്നെ ഇത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മസ്‌തിഷ്‌ക മരണം കണ്ടാൽ മനസിലാകും. ഞാൻ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇതിന് തക്കതായ കാരണമുണ്ട്." രജിഷ വിജയൻ പറയുന്നു. ദി ഫോർത്ത് വാൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രജിഷയുടെ പ്രതികരണം.

Ads by Google
Tuesday 27 Jan 2026 12.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google