Sunday, March 15, 2026 Last Updated 40 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 09.04 AM

പാവപ്പെട്ടവര്‍ക്ക് അഞ്ച് രൂപയ്ക്ക് പൊറോട്ട; ആരാധകന് സ്വര്‍ണ്ണമാല സമ്മാനിച്ച് രജനികാന്ത്

fan, chain

പാവപ്പെട്ടവര്‍ക്കായി അഞ്ച് രൂപയ്ക്ക് പൊറോട്ട വില്‍ക്കുന്ന തന്റെ ആരാധകനെ നേരില്‍ കണ്ട് നടന്‍ രജനികാന്ത്. മധുര സ്വദേശിയായ രജനി ശേഖറിനെ നേരിട്ട് കണ്ട താരം അദ്ദേഹത്തിന് ഒരു സ്വര്‍ണമാലയും സമ്മാനിച്ചു.

വര്‍ഷങ്ങളായി മധുരയില്‍ ചെറിയ ചായക്കട നടത്തുകയാണ് കടുത്ത രജനി ആരാധകനായ രജനി ശേഖര്‍. ശേഖറിന്റെ കടയില്‍ കാലങ്ങളായി അഞ്ച് രൂപയ്ക്കാണ് പൊറോട്ട നല്‍കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഇഷ്ട താരം നേരിട്ട് വീട്ടിലേക്ക് വിളിച്ചപ്പോള്‍ എന്തായിരിക്കും കാര്യമെന്ന് ശേഖറിന് അറിയില്ലായിരുന്നു. സ്വര്‍ണമാലയും സമ്മാനങ്ങളുമാണ് ശേഖറിന് രജനികാന്ത് സമ്മാനിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് രജനി ശേഖര്‍ നടനെ കാണാനെത്തിയത്.

അതേസമയം ' ജയിലര്‍ 2' ആണ് രജനികാന്തി നായകനായി ഇനി പുറത്തിറങ്ങാനുളള ചിത്രം. നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads by Google
Tuesday 27 Jan 2026 09.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google