Sunday, March 15, 2026 Last Updated 11 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 03.30 PM

' 16 മണിക്കൂര്‍ ജോലി ചെയ്യും, പാര്‍ലെ ജിയും വെളളവും കുടിച്ചു ജീവിച്ചു' ; ജീവിതം പറഞ്ഞ് വിക്രാന്ത് മാസി

says, work

ടെലിവിഷനിലൂടെ തുടക്കം കുറിച്ച് ഇന്ന് ബോളിവുഡിലെ മികച്ച നടനായി മാറിയിരിക്കുകയാണ് വിക്രാന്ത് മാസി. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെപ്പറ്റി മനസു തുറക്കുകയാണ് താരം.

തന്റെ പതിനാറാം വയസ് മുതല്‍ ജോലി ചെയ്തു കൊണ്ടാണ് വിക്രാന്ത് അഭിനയ മോഹവും മുന്നോട്ട് കൊണ്ടു പോയിരുന്നത്. കുടുംബം സാമ്പത്തികമായ പ്രതിസന്ധികള്‍ നേരിട്ടിരുന്ന സമയം ആയിരുന്നതിനാല് വിക്രാന്തിന് ഒരു ദിവസത്തിലെ 16 മണിക്കൂറും ജോലി ചെയ്യേണ്ടി വന്നിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ നാളുകളെക്കുറിച്ച് വിക്രാന്ത് മനസ് തുറക്കുന്നുണ്ട്.

''പ്രേക്ഷകര്‍ എന്നോട് കനവ് കാണിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. 21 വര്‍ഷത്തിന് ശേഷവും അതുണ്ട്. ഞാന്‍ ടെലിവിഷനിലൂടെയാണ് തുടങ്ങുന്നത്. പത്ത് വര്‍ഷത്തോളം ടിവിയില്‍ അഭിനയിച്ച ശേഷമാണ് സിനിമയിലെത്തുന്നത്. പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും കൂടുക മാത്രമാണുണ്ടായിട്ടുള്ളത്. എല്ലാ വിനയത്തോടെയും കൂടെയാണിത് പറയുന്ത്. എനിക്ക് 38 വയസായി. പ്രേക്ഷകര്‍ ഇപ്പോഴും എന്നെ പിന്തുണയ്ക്കുന്നുണ്ട്'' താരം പറയുന്നു.

''എനിക്ക് 16 വയസുള്ളപ്പോഴാണ് ആദ്യമായി കാമറയെ ഫേസ് ചെയ്യുന്നത്. ആ തിയ്യതി ഇപ്പോഴും ഓര്‍മയുണ്ട്. ഡിസംബര്‍ 19, 2004. അതിന് മുമ്പ് ഞാനൊരു ബാരിസ്റ്റയായിരുന്നു. എന്റെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. സങ്കടകഥയിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ശ്യാമക് ദാവറിന്റെ ട്രൂപ്പിലെ ഇന്‍സ്ട്രക്ടറും മുംബൈയിലെ ഒരു റസ്‌റ്റോറന്റിലെ ജോലിക്കാരനുമായിരുന്നു ഞാന്‍'' തന്റെ കഠിനകാലത്തെക്കുറിച്ച് വിക്രാന്ത് പറയുന്നു.

''പതിനാറ് വയസുള്ളപ്പോള്‍ ദിവസവും നാല് ലോക്കല്‍ ട്രെയ്‌നുകള്‍ മാറിക്കയറിയാണ് വരിക. 16 മണിക്കൂര്‍ ജോലി ചെയ്യും. പാര്‍ലെ ജിയും വെള്ളവും കുടിച്ചാണ് മിക്ക ദിവസവും ജീവിക്കുക. ആരും സ്വന്തം ഇഷ്ടപ്രകാരം അങ്ങനെ ജീവിക്കില്ല. പ്രത്യേകിച്ചുമൊരു കൊച്ചു പയ്യന്‍. എനിക്ക് അങ്ങനെ ജോലി ചെയ്യേണ്ടി വന്നതാണ്'' താരം പറയുന്നു.

ആ സമയത്താണ് തന്നെ തേടി ഒരു ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കാനുള്ള അവസരമെത്തുന്നത്. അതിനായി താന്‍ ജോലി ഉപേക്ഷിച്ചു. കോളേജിലെ ആദ്യത്തെ വര്‍ഷമായിരുന്നു. എട്ടൊമ്പത് മാസം ആ ഷോയ്ക്ക് വേണ്ടി മാറ്റിവച്ചു. പക്ഷെ നിര്‍മാതാക്കളും ചാനലുകാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആ ഷോ ടെലികാസ്റ്റ് ചെയ്തില്ലെന്നാണ് വിക്രാന്ത് പറയുന്നത്. സ്ഥിരവരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് താന്‍ അഭിനയിക്കാന്‍ വന്നതെന്ന് അറിയുന്ന നിര്‍മാതാവായ സ്ത്രീ തനിക്ക് അവരുടെ പ്രൊഡക്ഷന്‍ കമ്പനിയിലൊരു ജോലി ശരിയാക്കി തന്നെന്നും വിക്രാന്ത് പറയുന്നു.

Ads by Google
Monday 26 Jan 2026 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google