Sunday, March 15, 2026 Last Updated 23 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 02.54 PM

കീര്‍ത്തി ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു; ഭര്‍ത്താവിന്റെ അഭിമാനനേട്ടത്തില്‍ ലെന

lena

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലവനായ പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു. പ്രശാന്തിന് ലഭിച്ച അംഗീകാരത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടിയും പ്രശാന്തിന്റെ ഭാര്യയുമായ ലെന ഇന്റസ്റ്റഗ്രാമില്‍ പങ്കുവെച്ച് ഹൃദയസ്പര്‍ശിയായ അഭിനന്ദന കുറിപ്പാണ് ശ്രദ്ധനേടുന്നത്.

‘എന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു, കീര്‍ത്തി ചക്ര നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു ’എന്നാണ് പ്രാശന്തിനെ ടാഗ് ചെയ്തുകൊണ്ട് ലെന കുറിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ക്കൊപ്പം അശോക് ചക്ര നേടിയ സഹപ്രവര്‍ത്തകന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയ്ക്കും ലെന ആശംസകള്‍ നേര്‍ന്നു. ശുഭാന്‍ഷു ശുക്ലയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ലെന തന്റെ പോസ്റ്റില്‍ കുറിച്ചത്.

lena

കഴിഞ്ഞ വര്‍ഷമാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും ലെനയും തമ്മിലുളള വിവാഹം നടന്നത്. രാജ്യത്തിന്റെ സുപ്രധാനമായ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരെ രാജ്യം പരമോന്നത ധീരതാ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമ്പോള്‍ അത് ഓരോ മലയാളിക്കും അഭിമാനമായി മാറുകയാണ്.

Ads by Google
Monday 26 Jan 2026 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google