Sunday, March 15, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 11.46 AM

എന്റെ സുഹൃത്ത് മമ്മൂട്ടി ഇനി പദ്മഭൂഷണ്‍ മമ്മൂട്ടിയാണ്; അഭിനന്ദനങ്ങളുമായി കമല്‍ ഹാസന്‍

kamal-haasan

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ ലഭിച്ചതില്‍ മമ്മൂട്ടിയെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍. ഇതുവരെ സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ദൂരെ നിന്ന് പരസ്പരം സ്‌നേഹിക്കുകയും അടുത്തുനിന്ന് വിമര്‍ശിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളാണ് തങ്ങളെന്ന് കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചു. തന്റെ ആരാധകരെല്ലാവരും മമ്മൂട്ടിയുടെയും ആരാധകരായിരിക്കുമെന്നാണ് ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും കമല്‍ ഹാസന്‍ കുറിച്ചു.

‘എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് മമ്മൂമ്മയ്ക്ക് പദ്മഭൂഷണ്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നു. ഞങ്ങള്‍ ഇരുവരും ഒരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും , കൊപ്പെരുഞ്ചോഴന്‍ പിസിരന്തിയാര്‍ സൗഹൃദം പോലെ ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. ദൂരത്തുനിന്ന് പരസ്പരം ആദരിക്കുകയും, നേരില്‍ കണ്ടാല്‍ തുറന്നടിച്ച് വിമര്‍ശിക്കുകയും ചെയ്യുന്ന ബന്ധം. ഇനി ഒരുപക്ഷേ മുന്‍പത്തെക്കാള്‍ കൂടുതല്‍ നേരില്‍ കാണാനാകും എന്ന തോന്നലുണ്ട്. ഒരു മമ്മൂട്ടി ആരാധകനെന്ന നിലയില്‍ ഏന്റെ ആഗ്രഹം ഇതാണ്, എന്റെ ആരാധകര്‍ അദ്ദേഹത്തിന്റെയും ആരാധകരാകണം. എന്റെ സുഹൃത്ത് മമ്മൂട്ടി ഇനി പദ്മഭൂഷണ്‍ മമ്മൂട്ടിയാണ്. എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍’ കമല്‍ ഹാസന്‍ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേ സായാഹ്നത്തിലാണ് മമ്മൂട്ടിക് പദ്മഭൂഷണ്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

Ads by Google
Monday 26 Jan 2026 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google