Sunday, March 15, 2026 Last Updated 23 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 11.44 AM

' ഫോട്ടോ എടുക്കാന്‍ നേരം അനുവാദമില്ലാതെ സ്പര്‍ശിച്ചു, മുത്തച്ഛന്റെ പ്രായമുളളവര്‍ എന്റെ നേരെ അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു' ; ദുരനുഭവം പങ്കുവെച്ച് നടി മൗനി റോയ്

event, calls

ഹരിയാനയില്‍ വെച്ച് താന്‍ പങ്കെടുത്ത പരിപാടിക്കിടെ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി മൗനി റോയ്. കര്‍ണാലില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ വെച്ച് അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ ഒരാള്‍ സ്പര്‍ശിച്ചുവെന്ന് നടി പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ദുരനുഭവം പങ്കുവെച്ചത്. രണ്ട് മദ്യവയസ്‌കരാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് നടി പറഞ്ഞു. പരിപാടിയുടെ വേദിയില്‍ വെച്ചാണ് സംഭവം നടന്നത്.

'' കര്‍ണാലില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിഥികളായി എത്തിയവരാണ് മോശമായി പെരുമാറിയത്. മുത്തച്ഛന്മാരാകാന്‍ പ്രായമുള്ള അവരുടെ പെരുമാറ്റത്തോട് എനിക്ക് വെറുപ്പ് തോന്നുന്നു. ആളുകള്‍ തന്നോടൊപ്പം ഫോട്ടോ എടുക്കുന്നതിനിടയില്‍, ചില പുരുഷന്മാര്‍ വ്യക്തിപരമായ അതിരുകള്‍ ലംഘിച്ചു. പരിപാടി ആരംഭിച്ച് ഞാന്‍ വേദിയിലേക്ക് നടന്നപ്പോള്‍, ചില പുരുഷന്മാര്‍ എന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ വന്നു. പെട്ടെന്ന് തന്നെ അവര്‍ എന്റെ കൈകള്‍ വെച്ച് ഫോട്ടോ എടുത്തു.

സാര്‍ ദയവായി നിങ്ങളുടെ കൈയ്യെടുത്ത് മാറ്റുകയെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് വേദിയില്‍ ഇരുന്ന തന്നോട് രണ്ട് അമ്മാവന്മാര്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും അസഭ്യ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് നടി പറഞ്ഞു. നിര്‍ത്താന്‍ സൂചന നല്‍കി ആദ്യം മാന്യമായി പറഞ്ഞെങ്കിലും മോശമായി പെരുമാറുന്നത് തുടര്‍ന്നുവെന്ന് നടി പറയുന്നു. ചെയ്യരുതെന്ന് പറഞ്ഞെങ്കിലും തന്റെ നേരെ റോസാപ്പൂക്കള്‍ എറിയാന്‍ തുടങ്ങി. പിന്നീട് പരിപാടി പകുതിക്ക് നിര്‍ത്തി ഇറങ്ങിപ്പോകാന്‍ ഒരുങ്ങി. എന്നാല്‍ പിന്നീട് വീണ്ടും തിരികെ വന്ന് പരിപാടി പൂര്‍ത്തിയാക്കി. അവര്‍ ചെയ്യുന്ന പ്രവര്‍ത്തി നിര്‍ത്തുമെന്ന് കരുതിയെങ്കിലും അത് തുടര്‍ന്നുവെന്ന് നടി പറഞ്ഞു.

Ads by Google
Sunday 25 Jan 2026 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google