Sunday, March 15, 2026 Last Updated 2 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 11.47 AM

മൂന്നാമത്തെ കണ്‍മണിയെ വരവേറ്റ് അപ്പാനി ശരത്തും ഭാര്യ രേഷ്മയും; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

sarath-appani-
photo-www.instagram.com/sarath_appani/

മൂന്നാമത്തെ കണ്‍മണിയെ വരവേറ്റ് നടന്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മയും. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വീണ്ടും ആണ്‍കുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. ഇതിനൊപ്പം കുഞ്ഞുവിരലുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

കുഞ്ഞുങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതമെന്നും ഇതില്‍ എന്നെന്നും അഭിമാനമുളള അച്ഛനാണെന്നും ശരത് കുറിച്ചു. തന്റെ കുഞ്ഞിനെ കൈയിലെടുത്തതോടെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അനുഭവിച്ചെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

2017 ലായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടെയും വിവാഹം. 2018 ലാണ് ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക എന്നാണ് എട്ട് വയസുകാരിയായ മൂത്ത മകളുടെ പേര്. 2021 ല്‍ അണ്ടാമത്തെ കുഞ്ഞ് അദ്വിക് ശരത്തും ജനിച്ചു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അവതരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകം ഹിറ്റായതാണ് ശരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. കാലടിയില്‍ തന്നെ നാടകത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്ന ശരത് ഓഡിഷനിലൂടെയാണ് സിനിമയിലെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെളളിത്തിരയിലെത്തി. പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

Ads by Google
Saturday 24 Jan 2026 11.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google