Sunday, March 15, 2026 Last Updated 4 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.39 AM

പ്രിയം കഴിഞ്ഞ് അഭിനയിക്കാതിരുന്നത് എന്തുകൊണ്ട്? ദീപ നായര്‍ പറയുന്നു

deepa-nair
photo-www.instagram.com/musingsbydeepanayar/

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായ 'പ്രിയം' എന്ന ചിത്രത്തിൽ നായികയായി എത്തിയത് ദീപയായിരുന്നു. പിന്നീട് ദീപയെ മറ്റൊരു ചിത്രത്തിലും പ്രേക്ഷകർ കണ്ടില്ല. വിവാഹത്തോടെ അഭിനയത്തോടു വിട പറയുകയായിരുന്നു താരം.

പ്രിയത്തിനു ശേഷം സിനിമയുടെ ലോകം വിട്ടത് എന്തുകൊണ്ട്? പലപ്പോഴും ദീപ നായരെ തേടിയെത്തിയ ചോദ്യങ്ങളിൽ ഒന്നാണ് ഇത്. താൻ സിനിമാ ലോകം വിടാനുണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ദീപ നായർ.

"പ്രിയം കഴിഞ്ഞ് രണ്ടു മൂന്നു ഓഫറുകൾ വന്നിരുന്നു. ഞാനന്ന് പഠിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് പഠനം ഒഴിവാക്കി പോയി അഭിനയിക്കാൻ മാത്രം അത്ര നല്ല ഓഫറുകൾ അല്ലായിരുന്നു അവ. ആദ്യം പഠനം പൂർത്തിയാക്കട്ടെ എന്നാ​ണ് ഞാനും എന്റെ പാരന്റ്സും തീരുമാനിച്ചത്. പക്ഷേ പിന്നീട് ഓഫറുകൾ ഒന്നും വന്നില്ല. അന്ന് സോഷ്യൽ മീഡിയ ഇത്ര ആക്റ്റീവ് അല്ലല്ലോ. ഇങ്ങനെ ഒരാൾ ഉണ്ടെന്ന് ആളുകൾ മറന്നുപോയി. അതാണ് സംഭവിച്ചത്. പഠിത്തം കഴിഞ്ഞ് എനിക്ക് പുറത്തുപോവണം എന്നുണ്ടായിരുന്നു. മെൽബൺ യൂണിവേഴ്സിറ്റിയിൽ വന്നു മാസ്റ്റേഴ്സ് ചെയ്തു. പിന്നെ ജോലിയുമായി അങ്ങ് തിരക്കായി," ദീപയുടെ വാക്കുകളിങ്ങനെ.

തിരുവനന്തപുരം സ്വദേശിയായ ദീപ ഒരു മികച്ച നർത്തകി കൂടിയാണ്. ഏഷ്യാനെറ്റിലെ പരിപാടികളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 'പ്രിയം' സിനിമയിൽ അഭിനയിക്കുമ്പോൾ ദീപ വിദ്യാർത്ഥിനിയായിരുന്നു. പിന്നീട് ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ ചേർന്നു. നിലവിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് താരം.

സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരാണ് ദീപയെ വിവാഹം ചെയ്തിരിക്കുന്നത്. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരം ഇപ്പോൾ.

Ads by Google
Saturday 24 Jan 2026 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google