Sunday, March 15, 2026 Last Updated 2 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 04.46 PM

രാഷ്ട്രപതി ഭവനിലെ റിപ്പബ്ലിക് ഡേ അറ്റ്‌ഹോം സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം

invite

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന അറ്റ്‌ഹോം സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ നടന്‍ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ണി മുകുന്ദന്റെ വസതിയില്‍ എത്തിയാണ് രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറിയത്.

അറ്റ്‌ഹോം പരിപാടിയിലേക്ക് രാഷ്ട്രപതി ക്ഷണിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഇത്തരമൊരു അവസരം, അഭിമാനവും സന്തോഷവും അംഗീകാരവും നല്‍കുന്നതാണെന്നും ഏറെ ആദരവോടെ ക്ഷണക്കത്ത് സ്വീകരിക്കുന്നുവെന്നും താരം വ്യക്തമാക്കി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുന്‍നിറുത്തിയാണ് പ്രത്യേക ക്ഷണക്കത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ഡിസൈന്‍ (NID) ആണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ' മാവന്ദേ' യാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.

Ads by Google
Friday 23 Jan 2026 04.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google