Sunday, March 15, 2026 Last Updated 2 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 12.55 PM

' പദയാത്ര' ; മമ്മൂട്ടി- അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

movie, poster
photo-www.facebook.com/Mammootty/

മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി. ' പദയാത്ര' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര. ഇന്ദ്രന്‍സ്, ഗ്രേസ് ആന്റണി, ശ്രീഷ്മ ചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണനും കെ വി മോഹന്‍കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്.

1994 ല്‍ പുറത്തിറങ്ങിയ ' വിധേയന്‍' ആയിരുന്നു മമ്മൂട്ടി- അടൂര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. വിധേയനിലെ ' ഭാസ്‌കര പട്ടേലരി' ന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. വിധേയന്‍ കൂടാതെ അനന്തരം ( 1987), മതിലുകള്‍ ( 1990) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചത്.

Ads by Google
Friday 23 Jan 2026 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google