Sunday, March 15, 2026 Last Updated 39 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.18 AM

‘ബോളിവുഡ് ബൈസെപ്‌സിനോടുളള’ അഭിനിവേശം അവസാനിക്കുന്നില്ല; ചിത്രങ്ങളുമായി ഹൃത്വിക് റോഷന്‍

hrithik-roshan-
photo-www.instagram.com/hrithikroshan/

സോഷ്യല്‍ മീഡിയയിലെ 2016 ഫോട്ടോ ഷെയറിങ് ട്രെന്‍ഡിന്റെ ഭാഗമായി നടന്‍ ഹൃത്വിക് റോഷന്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. അല്‍പം തമാശയും അതിലേറെ സത്യസന്ധയും നിറഞ്ഞതായിരുന്നു പോസ്റ്റ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ തന്റെ ഫിറ്റ്‌നസ് യാത്ര വ്യക്തമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ്‌നസിനോടുളള തന്റെ അടങ്ങാത്ത അഭിനിവേശത്തെ എടുത്തു കാണിച്ചുകൊണ്ട് ഒരു കുറിപ്പും ഹൃത്വിക് പങ്കുവെച്ചിട്ടുണ്ട് . എത്രയൊക്കെ മാറിയാലും ബോളിവുഡ് ബൈസെപ്‌സ് ഉണ്ടാക്കിയെടുക്കാനുളള ആഗ്രഹം തന്റെ ഉളളില്‍ ഉറച്ചുപോയ ഒന്നാണെന്നാണ് നടന്‍ പറയുന്നത്.

2016,1984,2019,2022 പിന്നെ ഇന്നലെയും. ഞാന്‍ എത്ര പുസ്തകങ്ങള്‍ വായിച്ചാലും ജീവിതത്തെക്കുറിച്ചുളള എന്റെ ബോധ്യങ്ങള്‍ എത്രത്തോളം പക്വവും ആഴമേറിയതുമായി മാറിയാലും, ഈ ബോളിവുഡ് ബൈസെപ്‌സിനോടുളള എന്റെ ഉളളില്‍ ഉറച്ചുപോയ ഈ ഭ്രമം അവസാനിക്കുന്ന ലക്ഷണമില്ല. എന്നെങ്കിലും എനിക്ക് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക, ഹൃത്വിക് കുറിച്ചു.

നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. ഇതിലൊരു ചിത്രം ഇന്നലത്തെതാണെന്ന് നിങ്ങള്‍ ശരിക്കും പറയുകയാണോ? കണ്ടാല്‍ഇപ്പോഴും മുപ്പതുകളില്‍ ആണെന്നേ പറയൂ എന്നാണ് ഒരാള്‍ കുറിച്ചത്. നിങ്ങള്‍ക്ക് ശരിക്കും 52 വയസ്സായോ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്. മാനസികമായി നമ്മള്‍ എത്ര വളര്‍ന്നാലും ശരീരത്തിന് കൃത്യമായ അച്ചടക്കം ആവശ്യമാണെന്ന് ഹൃത്വിക്കിന്റെ യാത്ര തെളിയിക്കുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Ads by Google
Friday 23 Jan 2026 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google