Sunday, March 15, 2026 Last Updated 22 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 03.00 PM

' ഹിറ്റ്‌ലര്‍ മാധവന്‍കുട്ടികളും ഒറ്റ പെങ്ങളും' ; പോസ്റ്റുമായി അനുശ്രീ

post, went
photo-www.instagram.com/anusree_luv/

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

'' ഹിറ്റ്‌ലര്‍ മാധവന്‍കുട്ടികളും, ഒറ്റ പെങ്ങളും!!!'' എന്നാണ് അനുശ്രീ ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്. ജീവിതത്തില്‍ ഈ സഹോദരങ്ങളെ ലഭിച്ചത് വലിയൊരു അനുഗ്രഹമാണെന്നും, താന്‍ അത്രമേല്‍ ഭാഗ്യവതിയാണെന്നും അനുശ്രീ പറയുന്നു. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ നിന്നുളള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത' ഡയമണ്ട് നെക്ലേസ്' എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അനുശ്രീ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.

Ads by Google
Thursday 22 Jan 2026 03.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google