Sunday, March 15, 2026 Last Updated 25 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 11.11 AM

ഞാന്‍ നിന്നെ ശല്യപ്പെടുത്തുന്നത് തുടര്‍ന്ന് കൊണ്ടിരിക്കും; വിവാഹ വാര്‍ഷികദിനത്തില്‍ പോസ്റ്റുമായി ഭാവന

bhavana-
photo-www.instagram.com/bhavzmenon

മലയാളികള്‍ക്ക് പ്രിയങ്കരിയായി നടി ഭാവനയുടെ വിവാഹവാര്‍ഷികമാണിന്ന്. ഭര്‍ത്താവ് നവീനൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ആശംസകള്‍ നേരുകയാണ് ഭാവന. ഞാന്‍ നിന്നെ 'ശല്യ'പ്പെടുത്തുന്നത് തുടര്‍ന്ന് കൊണ്ടിരിക്കും എന്നാണ് ഭാവന പോസ്റ്റില്‍ പറയുന്നത്.

ഈ ദിവസം, നിന്നെ ശല്യപ്പെടുത്തുന്നത് ഞാന്‍ എത്രമാത്രം ആസ്വദിച്ചുവെന്നും ഭാവിയില്‍ ഇനിയും അങ്ങനെ ചെയ്യാന്‍ ഞാന്‍ എത്രമാത്രം ആവേശഭരിതനാണെന്നും നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സന്തോഷത്തിന്റെയും നല്ല നിമിഷങ്ങളുടെയും ആസ്വാദനത്തിന്റെയും രസകരമായ നിമിഷങ്ങളുടെയും മറ്റൊരു 365 ദിവസത്തേക്ക് ഇതാ ഒരു ടോസ്റ്റ് ഉയര്‍ത്തുന്നു. വാര്‍ഷികാശംസകള്‍- ഭാവന കുറിച്ചു.

പങ്കാളിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഭാവന അധികം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. ഇപ്പോള്‍ ഇരുവരെയും ഒന്നിച്ച് കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പങ്കിടുന്നുണ്ട്. നടിയ്ക്ക് നിരവധി പേരാണ് വിവാഹ ആശംസകള്‍ നേരുന്നത്.

2018 ജനുവരി 22ന് തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.

അതേസമയം കുറച്ചു നാള്‍ സിനിമകളില്‍ നിന്ന് ഭാവന ഇടവേള എടുത്തിരുനെങ്കിലും ഇപ്പോള്‍ സജീവമാണ് നടി. അനോമിയാണ് നടിയുടേതായി റിലീസിന് തയാറെടുക്കുന്ന ചിത്രം.

Ads by Google
Thursday 22 Jan 2026 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google