Sunday, March 15, 2026 Last Updated 0 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.35 AM

പല്ലെടുത്തിരിക്കുന്ന അനുപം ഖേറിന്റെ കവിളില്‍ അടിച്ച് മകന്‍, മൂക്ക് തകര്‍ക്കുമെന്ന് താരത്തിന്റെ മറുപടി; രസകരമായ വീഡിയോ

sikandar-kher
photo-www.instagram.com/sikandarkher/?

നടന്‍ അനുപം ഖേറും മകന്‍ സിക്കന്ദര്‍ ഖേറും തമ്മിലുളള രസകരമായ ഒരു വീഡിയോയണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പല്ല് എടുത്തതിനെ തുടര്‍ന്ന് മുഖത്തിന്റെ ഒരു ഭാഗം മരവിച്ചിരിക്കുന്ന അവസ്ഥയിലായിരുന്ന അനുപം ഖേറിനെ സിക്കന്ദര്‍ തമാശയായി അടിക്കുന്നതാണ് വീഡിയോയിലുളളത്. സിക്കന്ദര്‍ തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

തന്റെ കവിളിന് മരവിപ്പ് ഉണ്ടെന്ന് അനുപം ഖേര്‍ പറയുന്നുണ്ടെങ്കിലും അത് വകവെക്കാതെ സിക്കന്ദര്‍ പിതാവിനെ അടിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് അനുപം ഖേര്‍ പറയുന്നുണ്ട്. തനിക്ക് വേദനിച്ചാല്‍ മകന്റെ മൂക്കിനിടിച്ച് അത് തകര്‍ക്കുമെന്ന് അനുപം ഖേര്‍ തമാശയായി ഭീഷണിപ്പെടുത്തുന്നുണ്ട്. വീഡിയോ എടുക്കുന്നതിനിടയില്‍ സിക്കന്ദര്‍ വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ അനുപം ഖേര്‍ മുഖം മാറ്റുകയും കൈ തട്ടിമാറ്റുകയും ചെയ്തു. ഈ വീഡിയോ ഇനസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യരുതെന്നും ഇത് തങ്ങള്‍ക്കിടയിലുളള വ്യക്തിപരമായ കാര്യമാണെന്നും അനുപം ഖേര്‍ മകനോട് ആവശ്യപ്പെടുന്നുണ്ടായായിരുന്നു.

വീഡിയോയുടെ മറ്റ് ഭാഗങ്ങളില്‍ അവര്‍ ബോളിവുഡിലെ പ്രമുഖരായ ജാവേദ് അക്തര്‍, സോയ അക്തര്‍ എന്നിവരെക്കുറിച്ച് സംസാരിക്കുന്നുണ്ട്. സോയ അക്തര്‍ തന്റെ സിനിമയില്‍ നല്‍കിയ അതിഥി വേഷം പിന്നീട് ഒഴിവാക്കിയതിനെക്കുറിച്ചും അനുപം ഖേര്‍ സംസാരിച്ചു. കൂടാതെ 1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ഐതിഹാസിക വേഷമായ മൊഗാംബോ ചെയ്യാന്‍ ആദ്യം തന്നെയായിരുന്നു തിരഞ്ഞെടുത്തതെന്നും എന്നാല്‍ പിന്നീട് അനില്‍ കപൂറും ബോണി കപൂറും തന്നെ മാറ്റി അമ്രീഷ് പുരിയെ നിശ്ചയിച്ചതായും അനുപം ഖേര്‍ വെളിപ്പെടുത്തി.

Ads by Google
Thursday 22 Jan 2026 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google