Sunday, March 15, 2026 Last Updated 26 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.02 AM

' ഗോഡിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ ശേഷമാണ് വിജയ്‌യോട് ഫസ്റ്റ് ഹാഫ് കഥ മുഴുവന്‍ പറയുന്നത്, അദ്ദേഹം എന്നെ വിശ്വസിച്ചു' ; വെങ്കട്ട് പ്രഭു

goat, story

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായിരുന്നു ദി ഗോട്ട്. മലേഷ്യയില്‍ നടന്ന പരിപാടിയില്‍ മികച്ച സംവിധായകനുളള പുരസ്‌കാരം വാങ്ങിക്കൊണ്ട് സംവിധായകന്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മലേഷ്യയില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ഗോട്ട് ആയിരുന്നുവെന്നാണ് വെങ്കട് പ്രഭു പറയുന്നത്. ഗോട്ടിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ ശേഷമാണ് വിജയ്‌യോട് സിനിമയുടെ ഫസ്റ്റ് ഹാഫ് കഥ മുഴുവന്‍ പറയുന്നത് എന്നും വെങ്കട്ട് പ്രഭു കൂട്ടിച്ചേര്‍ത്തു.

'ഒരു കൊമേഴ്ഷ്യൽ സിനിമയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം നൽകിയതിന് നന്ദി. അത്തരം ഒരു സിനിമ എടുക്കാൻ വലിയ പാടാണ്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ എടുക്കുന്നത് വലിയ കഷ്ടമാണ്. കൊമേഴ്ഷ്യൽ സിനിമകൾ ചെയ്യുമ്പോൾ കാറി തുപ്പാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു പ്രത്യേക യോണർ ആകുമ്പോൾ ആ പ്രേക്ഷകരെ സിനിമ തൃപ്തിപ്പെടുത്തും. ഈ അവാർഡ് നൽകിയതിൽ നന്ദി. വിജയിക്ക് നന്ദി.

വിജയ് ആണ് ഈ കഥയിൽ വലിയ വിശ്വാസം അർപ്പിച്ചത്. ഒരു ഐഡിയ മാത്രമാണ് പറഞ്ഞിരുന്നത്, അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയായിരുന്നു. പ്രൊഡക്ഷൻ പരിപാടികൾ എല്ലാം തുടങ്ങി സിനിമയുടെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിനോട് സിനിമയുടെ ഫസ്റ്റ് ഹാഫ്‌ കഥ മുഴുവൻ പറയുന്നത് തന്നെ. ആ അളവിൽ അദ്ദേഹം എന്നെ വിശ്വസിച്ചു. ആ വിശ്വാസം വീണു പോയില്ല. മലേഷ്യയ്ക്ക് നന്ദി, മലേഷ്യയുടെ ഹയസ്റ്റ് കളക്ഷൻ ഇന്ത്യൻ ചിത്രം ഗോട്ട് ആണ്. ഇതുവരെ റീലീസ് ചെയ്ത എല്ലാ ഭാഷാ സിനിമകളെയും താണ്ടി സിനിമ വലിയ കളക്ഷൻ നേടി', വെങ്കട്ട് പ്രഭു പറഞ്ഞു.

ഷാരൂഖ് ഖാന്‍ ചിത്രം ദില്‍വാലയെ മറികടന്ന് ഗോട്ട് ഒന്നാം സ്ഥാനം നേടി. സിനിമ മലേഷ്യയില്‍ നിന്ന് 31 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമാണ് ഗോട്ട്. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുളളത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടില്‍ സ്‌നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവര്‍ക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹന്‍,യോഗി ബാബു , വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Ads by Google
Thursday 22 Jan 2026 10.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google