Sunday, March 15, 2026 Last Updated 0 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 12.58 PM

' ഇങ്ങനെയൊരു ആശംസ അല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്' ; ടൊവിനോയുടെ പിറന്നാളിന് ട്രോളില്ലാത്ത പോസ്റ്റ് പങ്കുവെച്ച് ബേസില്‍

for

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ടൊവിനോ തോമസിന്റെ ജന്മദിനമാണിന്ന്. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനും ടൊവിനോയുടെ അടുത്ത സുഹൃത്തുമായ ബേസില്‍ ജോസഫ്.

'' ഹാപ്പി ബര്‍ത്ത്‌ഡേ ശ്രീക്കുട്ടന്‍ വെളളായണി'' , എന്നാണ് ബേസിലിന്റെ ആശംസ. ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമായ ' അതിരടി'യിലെ ടൊവിനോയുടെ കഥാപാത്രത്തിന്റെ പേരാണ് ശ്രീക്കുട്ടന്‍ വെളളായണി. ഒരു ഗായകനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.

അതേസമയം, ബേസിലിന് ഇത്തവണ എന്തുപറ്റി? ഇതല്ലല്ലോ പതിവ്? എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. ജന്മദിനത്തില്‍ പലപ്പോഴും പരസ്പരം ട്രോളി കൊണ്ടുളള രസകരമായ പോസ്റ്റുകളാണ് ഇരുവരും പങ്കുവയ്ക്കാറുളളത്.

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് അതിരടി സംവിധാനം ചെയ്യുന്നത്. മെയ് 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.

Ads by Google
Wednesday 21 Jan 2026 12.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google