Sunday, March 15, 2026 Last Updated 3 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 04.36 PM

' അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല, ഓര്‍ത്താല്‍ നല്ലത്'; ഹരീഷ് കണാരന്റെ പോസ്റ്റിന് ബാദുഷയുടെ കമന്റ്

comment, post

ദീപക്കിനെക്കുറിച്ചുളള നടന്‍ ഹരീഷ് കണാരന്റ ഫേസ്ബുക്ക് പോസ്റ്റിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ നല്‍കിയ കമന്റ് ആണ് ശ്രദ്ധ നേടുന്നത്. സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടതെന്നും എല്ലാവര്‍ക്കും ഒരു പോലെ സഹിച്ച് നില്‍ക്കുവാനാവില്ല, അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നതെന്നും ബാദുഷ കമന്റ് ചെയ്തു.

‘സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിൽക്കുവാനാവില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. അത് ഒന്ന് ഓർത്താൽ നല്ലത്.. അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓർമിപ്പിക്കുന്നു.!’, എന്നായിരുന്നു ബാദുഷയുടെ കമന്റ്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കടം വാങ്ങിയ തുക തിരിച്ച് ചോദിച്ചതിന്റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നതായി ഹരീഷ് കണാരന്‍ ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ബാദുഷയുടെ കമന്റെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 20 ലക്ഷം രൂപ ബാദുഷയ്ക്ക് ഹരീഷ് കണാരന്‍ നല്‍കിയിരുന്നുവെന്നും അതില്‍ ചെറിയ തുക മാത്രമാണ് തിരികെ നല്‍കിയതെന്നുമാണ് ഹരീഷ് പറഞ്ഞത്. എന്നാല്‍ തനിക്ക് പറയാനുളളതെല്ലാം ' റേച്ചല്‍' സിനിമയുടെ റിലീസിന് ശേഷം പറയുമെന്നായിരുന്നു അന്ന് ബാദുഷ പറഞ്ഞത്.

Ads by Google
Tuesday 20 Jan 2026 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google