Sunday, March 15, 2026 Last Updated 3 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.48 PM

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി പ്രിയയും അറ്റ്‌ലിയും; ചിത്രങ്ങള്‍ പങ്കുവെച്ച് ദമ്പതികള്‍

atlee ,priya
photo-www.instagram.com/priyaatlee/

ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് സംവിധായകന്‍ അറ്റ്‌ലിയും ഭാര്യ പ്രിയയും. തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്നും അറ്റ്‌ലി പറഞ്ഞു. മീറിനും തങ്ങളുടെ വളര്‍ത്തുനയാകള്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഈ സന്തോഷവാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചത്.

ഞങ്ങളുടെ ഏറ്റവും പുതിയ അംഗത്തിന്റെ വരവോടെ , വീട് കൂടുതല്‍ ഊഷ്മളമാകാന്‍ ഒരുങ്ങുന്നു, അതെ, വീണ്ടും ഗര്‍ഭിണിയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹവും സ്‌നേഹവും പ്രാര്‍ഥനയും വേണം സ്‌നേഹത്തോടെ അറ്റലി, പ്രിയ, മീര്‍, ബെക്കി, യൂക്കി, ചോക്കി, കോഫി, ഗൂഫി- പ്രിയ അറ്റ്‌ലീ കുറിച്ചു.

നീണ്ട വര്‍ഷത്തെ പ്രണയത്തിനു ശേഷം 2014 ലായിരുന്നു അറ്റ്‌ലിയുടെയും പ്രിയുടെയും വിവാഹം. 2013 ജനുവരി 31 നാണ് ഇരുവര്‍ക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. മീര്‍ എന്നാണ് കുട്ടിയുടെ പേര്. ശങ്കറിന്റെ അസോഷ്യേറ്റായി സിനിമാ കരിയര്‍ ആരംഭിച്ച അറ്റ്‌ലി രാജാറാണി എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് വിജയ് യെ നായകനാക്കി തുടര്‍ച്ചയായ മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ചു. ഷാറുഖ് ഖാനെ നായകനാക്കി ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അറ്റ്‌ലി അരങ്ങേറ്റം കുറിച്ചു. ടെലിവിഷന്‍ അവതാരകയായിരുന്നു അറ്റ്‌ലിയുടെ ഭാര്യ പ്രിയ മോഹന്‍.

Ads by Google
Tuesday 20 Jan 2026 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google