Sunday, March 15, 2026 Last Updated 36 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 02.11 PM

ബോളിവുഡ് ദിവയെപ്പോലെ ഗ്രേപ്പ് വൈന്‍ സീക്വന്‍ഡ് സാരിയില്‍ ഹോട്ട് ലുക്കില്‍ ഇഷാനി കൃഷ്ണ ; ആരാധകഹൃദയം കീഴടക്കി താരത്തിന്റെ പുതിയ ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും അഭിനേത്രിയും താരപുത്രിയുമായ ഇഷാനി കൃഷ്ണ പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാരിയില്‍ ബോളിവുഡ് ദിവയെപ്പോലെ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Ishaani Krishna
Ishaani krishna (Image Source: Instagram)

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളില്‍ മൂന്നാമത്തെയാളാണ് ഇഷാനി കൃഷ്ണ. അച്ഛനെയും ചേച്ചി അഹാന കൃഷ്ണയെയും പോലെ അഭിനയത്തിലാണ് ഇഷാനി തന്റെ കരിയര്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇഷാനി ആരാധകര്‍ അറിഞ്ഞു തുടങ്ങിയതും സ്നേഹിച്ചതും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരിൽ ഒരാളായ ഇഷാനി തന്റെ എല്ലാ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ വണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷാനിയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. വളരെ സെലക്ടീവായി മാത്രം സിനിമകള്‍ തെരഞ്ഞെടുക്കുന്ന താരപുത്രിയാണ് ഇഷാനി.
ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ഇഷാനി കൃഷ്ണ. ഗ്രേപ്പ് വൈന്‍ നിറത്തിലുള്ള സീക്വന്‍ഡ് സാരിയാണ് ഇഷാനി ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നത്. സ്ലീവ്ലെസ്സ് വൈഡ് നെക്ക് സീക്വന്‍ഡ് ബ്ലൗസില്‍ ഹോട്ട് ലുക്കിലാണ് താരസുന്ദരി. ലൈറ്റ് ഇയര്‍റിംഗ്സ് മാത്രമാണ് താരപുത്രി ഇതിനൊപ്പം ആക്സസറീസായി അണിഞ്ഞിരിക്കുന്നത്. ‘‘എന്റെ എലമെന്റിൽ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇഷാനി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ബോളിവുഡ് ബ്യൂട്ടിയായി ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
കരിയറിലും തിളങ്ങി നില്‍ക്കുന്ന താരപുത്രിയുടെ അടുത്ത സിനിമ 22 വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിച്ചഭിനയിക്കുന്ന ‘ആശകൾ ആയിരം’ ആണ്. ജി.പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇഷാനിയാണ് നായിക.

Ads by Google
Saturday 17 Jan 2026 02.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google