Sunday, March 15, 2026 Last Updated 39 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 01.30 PM

' മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത അവിശ്വസനീയമായ ഒന്ന്' ; ' കത്തനാര്‍' ട്രെയ്‌ലറിനെ പ്രശംസിച്ച് അഖില്‍ സത്യന്‍

about, viral

ജയസൂര്യ നായകനാകുന്ന ചിത്രമാണ് ' കത്തനാര്‍'. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. വമ്പന്‍ ബജറ്റിലും ക്യാന്‍വാസിലും ഒരുങ്ങുന്ന ചിത്രം, ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ കണ്ടതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അഖില്‍ സത്യന്‍.

' കത്തനാര്‍' സിനിമയുടെ ട്രെയ്‌ലര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അതു തനിക്ക് കാണാന്‍ സാധിച്ചുവെന്ന് അഖില്‍ സത്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ' കത്തനാറിന്റെ ട്രെയ്‌ലര്‍ കാണാന്‍ സാധിച്ചു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണത്. അവിശ്വസനീയമായ ഒന്ന്. റോജിന്‍ തോമസിനെയും നീല്‍ ഡി കുഞ്ഞനെയും ഓര്‍ത്ത് അഭിമാനിക്കുന്നു. ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്ക് നിങ്ങള്‍ മലയാള സിനിമയെ എത്തിച്ചിരിക്കുന്നു', എന്നാണ് അഖില്‍ സത്യന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്.

സൂപ്പര്‍ഹിറ്റായ ' ഹോം' എന്ന ചിത്രത്തിനു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ' കത്തനാര്‍' 75 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒക്‌ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അനുഷ്‌ക ഷെട്ടി, പ്രഭുദേവ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Ads by Google
Friday 16 Jan 2026 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google