Sunday, March 15, 2026 Last Updated 39 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 11.59 AM

' വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് 4 വയസ്സ്' ; മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും

photo, angel

പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്റെയും മകള്‍ മാള്‍ട്ടി മേരി ചോപ്രയുടെ നാലാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും നിക്ക് ജൊസാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചു.

മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടത്. പിറന്നാള്‍ കേക്കിന്റെ ചിത്രത്തിനൊപ്പം അവള്‍ക്ക് 4 വയസ്സ് എന്നാണ് താരം കുറിച്ചത്. മകളുടെ ചിത്രം പങ്കുവച്ചാണ് നിക്ക് ജൊനാസിന്റെ ആശംസ. ' എനിക്ക് ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഞങ്ങളുടെ കുഞ്ഞ് മലാഖയ്ക്ക് 4 വയസ്സ്' , എന്നാണ് നിക്ക് ജൊനാസിന്റെ വാക്കുകള്‍.

2018 ഡിസംബറിലാണ് നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരാകുന്നത്. 222ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ മാള്‍ട്ടി ജനിച്ചു.

Ads by Google
Friday 16 Jan 2026 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google