Sunday, March 15, 2026 Last Updated 12 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 02.21 PM

രണ്ടമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിനൊപ്പം ഈ പൊങ്കലും സംക്രാന്തിയും സ്‌പെഷ്യലാണെന്ന് ഷംന കാസിം; ആശംസകള്‍ നേര്‍ന്ന് താരം

shamna-kasim-
photo-www.instagram.com/shamnakasim/

നാടെങ്ങും പൊങ്കല്‍ - സംക്രാന്തി ദിനം ആഘോഷിക്കുകയാണ്. നായികമാരും ട്രഡീഷണല്‍ വേഷത്തില്‍ അതീവ സുന്ദരികളായുള്ള തങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ആരാധകര്‍ക്ക് പൊങ്കല്‍ - സംക്രാന്തി ആശംസകളുമായി എത്തിയിരിക്കുകയാണ്. നടി ഷംന കാസിമിന്റെ പോസ്റ്റ് എന്നാല്‍ അല്പം സ്‌പെഷ്യലാണ്. ഇരട്ടി മധുരം നല്‍കുന്ന സന്തോഷ വാര്‍ത്തയ്‌ക്കൊപ്പമാണ് ഷംനയുടെ പോസ്റ്റ്.

ട്രഡീഷണല്‍ തമിഴ് പെണ്‍കൊടിയായി അണിഞ്ഞൊരുങ്ങിയ വീഡിയോ ആണ് ഷംന പങ്കുവച്ചിരിക്കുന്നത്. നിറ വയറുമായുള്ള വീഡിയോയ്ക്ക് ഷംന കാസി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍- പൊങ്കല്‍ സംക്രാന്തി ആശംസകള്‍- എന്റെ രണ്ടാമത്തെ കുഞ്ഞ് അത്ഭുതത്തെ കൈയ്യിലേന്താന്‍ കാത്തിരിക്കുന്ന ഈ സീസണ്‍ കൂടുതല്‍ അനുഗ്രഹീതമായി തോന്നുന്നു. ഈ ഉത്സവ സീസണില്‍ എല്ലാവര്‍ക്കും സ്‌നേഹവും ഊഷ്മളതയും സമൃദ്ധിയും നേരുന്നു- എന്നാണ്ഷംന കുറിച്ചത്.

2022 ല്‍ ആണ് ഷംന കാസിം യുഎഇ ബെയ്‌സ്ഡ് ബിസിനസ്സുകാരനായ ഷനൈദ് ആസിഫ് അലിയെ വിവാഹം ചെയ്തത്. 2023 ല്‍ ആദ്യത്തെ കണ്‍മണിയും എത്തി. ഹംദാന്‍ എന്നാണ് മകന്റെ പേര്. ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്തും ഷംന നിറവയറുമായി സ്റ്റേജില്‍ തകര്‍ത്താടിയ വീഡിയോകള്‍ വൈറലായിരുന്നു.

Ads by Google
Thursday 15 Jan 2026 02.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google