Sunday, March 15, 2026 Last Updated 38 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 Jan 2026 12.37 PM

' നിങ്ങളുടെ അഭിനന്ദനങ്ങളും സ്‌നേഹവും സ്വീകരിക്കുന്നതില്‍ സന്തോഷം ' ; എക്കോയിലെയും സര്‍വ്വം മായയിലെയും കഥാപാത്രങ്ങളെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് വിനീത്

and, shares
photo-www.instagram.com/vineeth_actor/?hl=en

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിനീത്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ' സര്‍വ്വം മായ' , കഴിഞ്ഞ വര്‍ഷത്തെ റിലീസുകളില്‍ ഏറെ പ്രശംസ നേടിയ ' എക്കോ' എന്നീ ചിത്രങ്ങളില്‍ വിനീതും മുഖ്യ വേഷത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ രണ്ട് ചിത്രങ്ങളിലെയും തന്റെ കഥാപാത്രങ്ങളെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് എത്തുകയാണ് താരം.

എക്കോയില്‍ മോഹന്‍ പോത്തന്‍ എന്ന കഥാപാത്രത്തെയും സര്‍വ്വം മായയില്‍ വിനോദ് മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയുമാണ് വിനീത് അവതരിപ്പിച്ചത്.

'' നന്ദി, നന്ദി. ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളായ എക്കോ'', '' സര്‍വ്വം മായ'' എന്നീ സിനിമകളുടെ സൃഷ്ടാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സര്‍വ്വശക്തന് നന്ദി. സിനിമകളെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ച അത്ഭുതകരമായ സിനിമാപ്രേമികള്‍ക്കും പ്രേക്ഷകര്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. മോഹന്‍ പോത്തന്റെയും വിനോദ് മാഞ്ഞൂരാന്‍ മാത്യുവിന്റെയും പ്രകടനത്തിന് ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിലൂടെയും വ്യക്തിപരമായും അഭിനന്ദനങ്ങളും സ്‌നേഹവും പ്രകടിപ്പിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഈ നിരുപാധിക സ്‌നേഹം സ്വീകരിക്കുന്നതില്‍ എനിക്ക് ബഹുമാനവും സന്തോഷവും തോന്നുന്നു. ഒരുപാട് സ്‌നേഹവും ആദരവും'', വിനീത് കുറിച്ചു

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' സര്‍വ്വം മായ'. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 125 കോടിയാണ് ചിത്രം നേടിയത്. റിയ ഷിബു, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിന്‍ജിത്ത് അയ്യത്താന്‍- ബാഹുല്‍ രമേശ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് ' എക്കോ'. സന്ദീപ് പ്രദീപ്, വിനീത്, നരേന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍, അശോകന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Ads by Google
Thursday 15 Jan 2026 12.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google