Sunday, March 15, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 12.35 PM

തന്റെ ആദ്യനായകനെ കാണാനെത്തി കനക; നടിയുടെ രൂപമാറ്റം ചര്‍ച്ചയാകുന്നു

kanaka
photo-www.instagram.com/dharankumar_c/

സിനിമയിലെ ആദ്യ നായകനെ നേരില്‍ കണ്ട് നടി കനക. 1989 ല്‍ പുറത്തിറങ്ങിയ ‘കരകാട്ടക്കാരന്‍’ എന്ന തന്റെ ആദ്യ ചിത്രത്തില്‍ നായകനായ രാമരാജനെയാണ് കനക സന്ദര്‍ശിച്ചത്. ചിത്രത്തിലെ ‘മാങ്കുയിലേ പൂങ്കുയിലേ ’എന്ന ഗാനത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഒരു വര്‍ഷത്തോളം തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രം സംവിധാനം ചെയ്തത് ഗംഗൈ അമരനായിരുന്നു.

യുവ സംഗീതസംവിധായകന്‍ ധരന്‍ കുമാറിനൊപ്പമായിരുന്നു കനക നടന്‍ രാമരാജനെ കാണാനെത്തിയത്. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവര്‍ക്കുമൊപ്പം ഒരുപാട് പഴയകാല സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തുവെന്ന് പ്രിയതാരങ്ങള്‍ക്കൊപ്പമുളള ചിത്രത്തിനൊപ്പം കുറിച്ചു. ‘ഉച്ചഭക്ഷണം ഒരു ഓര്‍മപുതുക്കലായി മാറുമമ്പാള്‍, എന്റെ സഹോദരി കനകയോടും രാമരാജന്‍ സാറിനോടുമൊപ്പം 37 വര്‍ഷത്തെ സിനിമാ ഓര്‍മകള്‍ അയവിറക്കുന്നു ’എന്നായിരുന്നു ധരന്റെ വാക്കുകള്‍.

കനകയുടെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കനകയുടെ രൂപത്തില്‍ വന്ന മാറ്റമാണ് അതിനൊപ്പം വലിയ ചര്‍ച്ചയായത്. സില്‍വര്‍ നിറത്തില്‍ ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടട്ത്. കനകയുടെ ഈ ലുക്കും ചര്‍ച്ചയായിരിക്കുകയാണ്.

സാമൂഹികമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത താരമാണ് കനക. നിരവധി ഗോസിപ്പുകളും താരത്തിന്റെ അജ്ഞാതമായ വ്യക്തിജീവിതത്തെപ്പറ്റി സജീവമാണ്. മാധ്യമങ്ങള്‍ നിരവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും അവര്‍ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

Ads by Google
Wednesday 14 Jan 2026 12.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google