Sunday, March 15, 2026 Last Updated 6 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 11.03 AM

ഞങ്ങളുടെ എയ്ഞ്ചല്‍; മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നടി രംഭ

actress-rambha
photo-www.instagram.com/rambhaindran_

ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് രംഭ. തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വളരെ സജീവമായിരുന്നു നടി. രണ്ട് പതിറ്റാണ്ടോളം അഭിനയത്തില്‍ നിറഞ്ഞു നിന്നതിന് ശേഷമാണ് രംഭ സിനിമാ ലോകത്തോട് വിട പറയുന്നത്.

വിവാഹത്തോടെയായിരുന്നു നടി ബ്രേക്കെടുത്തത്. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് കുഞ്ഞുങ്ങള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും റിയാലിറ്റി ഷോ ജഡ്ജായി രംഭ മിനി സ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചിരുന്നു.

ഇപ്പോഴിതാ മൂത്ത മകള്‍ ലാന്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രംഭ. മകളുടെ പതിമൂന്നാം പിറന്നാളാണ് താരം കുടുംബസമേതം ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നടി പങ്കുവെച്ചിട്ടുണ്ട്.

ഞങ്ങളുടെ പ്രിയപ്പെട്ട എയ്ഞ്ചല്‍ ലാന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം രംഭ കുറിച്ചിരിക്കുന്നത്. രംഭയും ഭര്‍ത്താവും ചേര്‍ന്ന് മകളെ ചുംബിക്കുന്നതും, ലാന്യ സഹോരങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതും, എല്ലാവരും ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ആരാധകരും ലാന്യയ്ക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്.

2010-ലാണ് രംഭയും ഇന്ദ്രനും വിവാഹിതരാകുന്നത്. അതിനുശേഷം രംഭ കാനഡയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ലാന്യയെക്കൂടാതെ സാഷ, ശിവിന്‍ എന്നു പേരുള്ള രണ്ട് മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.

Ads by Google
Wednesday 14 Jan 2026 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google