Sunday, March 15, 2026 Last Updated 8 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.35 AM

മെറ്റാലിക് ത്സാരി സാരിയും ഡീപ്പ് നെക്ക് മെറ്റാലിക് എംബ്രോയ്ഡറി ബ്ലൗസുമണിഞ്ഞ് ഹോട്ട് ലുക്കില്‍ പാര്‍വ്വതി തിരുവോത്ത്; ഹാന്‍ഡ് കഫ് ബ്രേസ്ലെറ്റും ലോട്ടസ് മോട്ടിഫ് ഇയറിംഗ്സുമണിഞ്ഞ് താരം

uploads/news/2026/01/819534/Untitled-1.jpg
Parvathy Thiruvothu (Image Source: Instagram)

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് ചുരുങ്ങിയ കാലത്തിലുള്ള മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് പാര്‍വ്വതി തിരുവോത്ത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ബോളിവുഡിലുമടക്കം ശക്തമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച് പാര്‍വ്വതി തന്റേതായ ഒരിടം നേടിയെടുത്തിട്ടുണ്ട്. അഭിനയത്തികവു കൊണ്ട് മാത്രമല്ല പല സാമൂഹിക നിലപാടുകളും കൊണ്ടും താ​രം പലര്‍ക്കും പ്രചോദമാകാറുണ്ട്. ബോൾഡ് ആൻഡ് ബ്യട്ടിഫുൾ എന്നാണ് പാർവ്വതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.
സിനിമക്കകത്തും പുറത്തും തന്റെ നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന താരത്തിന് സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. തന്റെ ഫാഷന്‍ ​സ്റ്റേറ്റ്മെന്റിലൂടെയും പാര്‍വ്വതി നിലപാടുകള്‍ പങ്കിടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ അതിലൂടെ പങ്കിടാറുണ്ട്. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വളരെപ്പെട്ടെന്ന് തരംഗമായി മാറാറുമുണ്ട്.
ഇപ്പോഴിതാ സാരിയില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. മെറ്റാലിക് എംബ്രോയ്ഡറി ചെയ്ത ബ്ലൗസിനൊപ്പം ത്സാരി സാരിയാണ് താരം ധരിച്ചിരിക്കുന്നത്. പരമ്പരാഗതമായി സ്വർണ്ണമോ വെള്ളിയോ പൂശിയ കമ്പികൾ പട്ടിൽ പൊതിഞ്ഞ് ലോഹ നൂലുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പാറ്റേണുകൾ ഉപയോഗിച്ച് നെയ്തെടുക്കുന്ന ത്സാരി വര്‍ക്കിലുള്ള സാരിയാണ് പാര്‍വ്വതി ധരിച്ചിരിക്കുന്നത്. ഒപ്പം ഡീപ്പ് നെക്ക് മെറ്റാലിക് എംബ്രോയ്ഡറി ബ്ലൗസും ഹാന്‍ഡ് കഫ് ബ്രേസ്ലെറ്റും ലോട്ടസ് മോട്ടിഫ് സില്‍വര്‍ കമ്മലുകളുമാണ് താരം ആക്സസറീസായി അണിഞ്ഞിരിക്കുന്നത്.

ആമസോൺ പ്രൈം വീഡിയോയുടെ ആദ്യ തെലുങ്ക് ഒറിജിനൽ പരമ്പരയായ ധൂതയിൽ നാഗ ചൈതന്യയ്‌ക്കൊപ്പം പാര്‍വ്വതി അഭിനയിച്ചിരുന്നു. ഷഹദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ആണ് പാര്‍വ്വതിയുടെ വരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ പാർവതി ആദ്യമായി ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ദിലീഷ് പോത്തനൊപ്പം അഭിനയിക്കുന്ന ഡോൺ പാലത്തറയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കിയ പാർവതിക്ക്, നിസാം ബഷീറിന്റെ ഐ, പൃഥ്വിരാജ് സുകുമാരനൊപ്പം നോബറി എന്നീ ചിത്രങ്ങളും ലിസ്റ്റിലുണ്ട്. ഹൃത്വിക് റോഷൻ നിർമ്മിച്ച സ്റ്റോം ഫോർ പ്രൈം വീഡിയോ എന്ന ഹിന്ദി വെബ് സീരീസിൻ്റെ ഭാഗവുമാണ് ഹൃത്വിക് റോഷൻ നിർമ്മിക്കുന്ന ഒരു ഹിന്ദി സീരീസിലും അഭിനയിക്കുകയാണ് താരം.

Ads by Google
Wednesday 07 Jan 2026 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google