Thursday, March 19, 2026 Last Updated 4 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 12.39 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള : എ പദ്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി

uploads/news/2026/01/819532/a-pathmakumar.jpg

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പദ്മകുമാറിന്റെ ജാമ്യപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കുടി നീട്ടി.

ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. എ പത്മകുമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തലെന്നും ജാമ്യം നല്‍കിയാല്‍ കേസിന് തിരിച്ചടിയാകുമെന്ന് അന്വേഷണസംഘത്തിന്റെ അഭിപ്രായമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി. തട്ടിപ്പിനായി മിനുട്‌സില്‍ എ പത്മകുമാര്‍ ബോധപൂര്‍വ്വം തിരുത്തല്‍ വരുത്തിയതായി എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി്.

മുരാരി ബാബുവും ഉണ്ണികൃഷ്ണന്‍ പോറ്റിയും വീണ്ടും ജാമ്യാപേക്ഷ നല്‍കി. രണ്ടു കേസുകളിലും നല്‍കിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ആര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജൂഡിഷ്യല്‍ കസ്റ്റഡിയിലുള്ളവര്‍ കസ്റ്റഡിയില്‍ തുടരട്ടെയെന്നാണ് കോടതിയുടെ നിലപാട്. സ്വര്‍ണ്ണപ്പാളികള്‍ കൊടുത്തു വിടാന്‍ തന്ത്രി അനുമതി നല്‍കിയെന്ന പത്മകുമാറിന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതിയില്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനാഫലം നാളെ ലഭിക്കും. ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനവില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം ശബരിമലയിലേത് ആണോ എന്ന് സ്ഥിരീകരിക്കാനാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.

Ads by Google
Wednesday 07 Jan 2026 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google