Sunday, March 15, 2026 Last Updated 11 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.46 AM

' പലരുടെയും ഹൃദയം കീഴടക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നുറപ്പുണ്ട്' ; വിജയ്ക്കും ജനനായകനും ആശംസകള്‍ നേര്‍ന്ന് രവി മോഹന്‍

vijay

ഈ മാസം 9-ന് തിയേറ്ററുകളിലെത്തുന്ന രണ്ട് ചിത്രങ്ങളാണ് ജനനായകനും പരാശക്തിയും. വിജയ് നായകനാകുന്ന ജനനായകന്‍ എന്ന ചിത്രത്തിനും നടനും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ' പരാശക്തി' യില്‍ മുഖ്യവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന രവി മോഹന്‍.

തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് രവി മോഹന്‍ വിജയ്ക്ക് വിജയാശംസ നേര്‍ന്നത്. ' ദളപതി വിജയിച്ചിരിക്കുന്നു! വിജയ് അണ്ണാ, എന്നെ സംബന്ധിച്ച് താങ്കള്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും. ട്രെയിലര്‍ ഏറെ ഇഷ്ടമായി. ഞാനുള്‍പ്പെടെ പലരുടെയും ഹൃദയം കീഴടക്കാന്‍ ഈ ചിത്രത്തിന് സാധിക്കുമെന്നുറപ്പുണ്ട്. താങ്കളുടെ എക്കാലത്തെയും ആരാധകനും സഹോദരനുമാണ് ഞാന്‍. സംവിധായകന്‍ എച്ച്. വിനോദിനും മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും വിജയാശംസ നേരുന്നു''. രവി മോഹന്‍ പറഞ്ഞു.

ജനനായകന്‍ ജനുവരി ഒന്‍പതിനും പരാശക്തി പത്താംതീയതിയുമാണ് റിലീസ് ചെയ്യുന്നത്. രണ്ടുചിത്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യുന്നതിനാല്‍ പരാശക്തി റിലീസിനെതിരെ വിജയ് ആരാധകര്‍ കടുത്ത പ്രതിഷേധത്തിലാണ്.

സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയില്‍ ശിവ കാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ മുരളി, ശ്രീലീല എന്നിവരാണ് മുഖ്യവേഷങ്ങളില്‍ എത്തുന്നത്. തമിഴ്‌നാട്ടിലെ ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെയുളള പോരാട്ടങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

വന്‍ ബജറ്റിലൊരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് വിജയ് നായകനാകുന്ന ജനനായകന്‍. ബോബി ഡിയോള്‍, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.

Ads by Google
Wednesday 07 Jan 2026 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google