Sunday, March 15, 2026 Last Updated 9 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.27 AM

ആരാധകന്റെ അമ്മയെ ചേര്‍ത്തു പിടിച്ച് ദീപിക, ഹൃദയങ്ങള്‍ കീഴടക്കി വൈറല്‍ വീഡിയോ, താരത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

deepika-padukone
photo-www.instagram.com/zadmayur/

ബോളിവുഡ് താരം ദീപിക പദുകോണ്‍ തന്റെ ആരാധകര്‍ക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ നിന്നുളള മനോഹരമായ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകകയാണ്. അക്കൂട്ടത്തില്‍ ഒരു ആരാധകന്‍ തന്റെ അമ്മയെ ദീപികയെ കാണിക്കാനായി കൊണ്ടുവന്ന നിമിഷങ്ങളും ശ്രദ്ധനേടുകയാണ്. ദീപിക അമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചും അരികില്‍ ഇരിക്കാന്‍ ക്ഷണിച്ചതുമെല്ലാം അമ്മയെ ഏറെ വികാരധീനയാക്കിയെന്ന് ആരാധകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

@zadmayur എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ആരാധകന്‍ തന്റെ അമ്മ ദീപികയെ കണ്ടുമുട്ടിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത്. ജനുവരി 5 ന് ദീപിക തന്റെ 40 ാം ജന്മദിനം ആഘോഷിച്ചിരുന്നു. അതിനു മുന്നോടിയായി , ഡിസംബറില്‍ ആരാധകരുമായി സംവദിക്കാന്‍ ദീപിക ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.

പ്രപഞ്ചമോ, എന്റെ നക്ഷത്രങ്ങളോ, അതോ എന്റെ സല്‍ക്കര്‍മ്മങ്ങളോ എന്തുതന്നെയായാലും ദീപിക പദുകോണ്‍ ഒരു കൂടിക്കാഴ്ചക്കായി എന്നെ വീണ്ടും ക്ഷണിച്ചു. ഇത് നാലാം തവണയാണ് ഞാന്‍ അവരെ കാണുന്നത്, എങ്കിലും എത്ര കണ്ടാലും മതിവരില്ല.

ഇത്തവണ ഞാന്‍ എന്റെ അമ്മയെയും കൂടെ കൂട്ടിയിരുന്നു. എനിക്കൊപ്പം താമസിച്ച് അമ്മയും പതുക്കെ ദീപികയുടെ ആരാധികയായി മാറി. നമ്മള്‍ ദീപികയെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ നീ കളളം പറയുകയാണ്, ഇത്രയും തവണ നീ അവരെ കണ്ടിട്ടും ഒരിക്കല്‍ പോലും എന്നെ കൊണ്ടുപോയില്ലല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി. നേരിട്ട് ദീപികയെ കണ്ടപ്പോള്‍ അമ്മ ശരിക്കും അമ്പരന്നുപോയി.

ദീപിക അമ്മയുടെ കൈ പിടിച്ചപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. അമ്മ ആ നിമിഷത്തില്‍ അലിഞ്ഞുപോയി. അമ്മ നല്‍കിയ സമ്മാനത്തിന് ദീപിക നന്ദി പറഞ്ഞപ്പോള്‍ അമ്മ വികാരധീനയായി. സ്വന്തം കൈകൊണ്ടുണ്ടാക്കില പ്രത്യേക പുരണ്‍ പോളിയാണ് അമ്മ ദീപികയ്ക്ക് നല്‍കിയത്. നിറഞ്ഞ കണ്ണുകളോടെയാണ് അമ്മ അവിടെനിന്ന് മടങ്ങിയത്. ആ വികാരം തന്നെ പോലൊരു ആരാധകന് മനസിലാവും.

ഇത്രയും മനോഹരമായൊരു കൂടിക്കാഴ്ചയ്ക്കും രുചികരമായ ഭക്ഷണത്തിനും നന്ദി ദീപിക. എന്നാല്‍ വ്രതമായതിനാല്‍ അമ്മയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല. എനിക്കും അമ്മയ്ക്കും ഈ നിമിഷം ഒരിക്കലും മറക്കാനാവില്ല. ദീപികയ്ക്ക് ജന്മദിനാശംസകള്‍ ആരാധകന്‍ കുറിച്ചു.

ഈ വീഡിയോ കണ്ട ആരാധകര്‍ ദീപികയെ അഭിനന്ദിക്കുകയാണ്. വീഡിയോ കണ്ട് കണ്ണു നിറഞ്ഞുവെന്നും, ദീപികയ്ക്ക് പലഹാരം ഇഷ്ടമായിക്കാണുമെന്നും കമന്റുകളുണ്ട്.

Ads by Google
Wednesday 07 Jan 2026 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google