Sunday, March 15, 2026 Last Updated 7 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 08.46 AM

‘ ഞാന്‍ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം’; വിവാഹവാര്‍ഷികദിനത്തില്‍ പോസ്റ്റുമായി നടി ലൈല

laila
photo-www.instagram.com/laila_laughs/

തമിഴ്, തെലുങ്ക്, മലയാളം ഇന്റസ്ട്രിയില്‍ ലൈല എന്ന നടിക്ക് പ്രത്യേകിച്ച് ആമുഖങ്ങള്‍ ആവശ്യമില്ല. പൊട്ടിച്ചിരിച്ചുകൊണ്ട് അഭിമുഖങ്ങളില്‍ എത്തുന്ന നടി, തന്റെ ലാഫിങ് ഡിസോഡര്‍ രോഗാവസ്ഥയെ കുറിച്ചും ചിരിച്ചുകൊണ്ടാണ് പറയുന്നത്. പത്ത് സെക്കന്റില്‍ അധികം ചിരി നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാത്ത ലൈലയെ അടുപ്പക്കാര്‍ ചിരിക്കുടുക്ക എന്നാണ് വിളിക്കുന്നത്. സീരിയസ് ഷോട്ടുകള്‍ എടുക്കുമ്പോള്‍ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും വെല്ലുവിളി ആയതിനെ കുറിച്ച് പറയുമ്പോഴും ലൈലയ്ക്ക് ചിരിയാണ്. ആ ചിരി തന്നെയാണ് ലൈലയുടെ ജീവിതത്തിലെ സന്തോഷവും

ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമായുള്ള ലൈലയുടെ സ്വകാര്യ ജീവിതത്തിന്റെ ഏറ്റവും വലിയ ബലം ഈ ചിരി തന്നെയാണ്. ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹവാര്‍ഷികം. ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളുടെ കൊളാഷിനൊപ്പം വിവാഹ വാര്‍ഷിക സ്‌പെഷ്യല്‍ പോസ്റ്റുമായി നടി ഇന്‍സ്റ്റഗ്രാമില്‍ എത്തി. എന്റെ ഏറ്റവും പ്രിയപ്പെട്ട ഭര്‍ത്താവിന്, എന്റെ ചീസ് കേക്കിലെ ചീസ് ആയതിനും, എന്‍ഥെ ചോക്ലേറ്റ് മില്‍ക്ക് ഷേക്കിലെ ചോക്ലേറ്റ് ആയതിനും, എന്റെ ബ്രെഡ്ഡിലെ ബട്ടര്‍ ആയതിനും നന്ദി. ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് നീ. ഹാപ്പി ആനിവേഴ്‌സറി - എന്നാണ് ലൈലയുടെ പോസ്റ്റ്.

2006 ല്‍ ആയിരുന്നു ലൈലയുടെയും ഇറാനിയന്‍ ബിസിനസ്സുകാരനായ മെഹ്ദിയുടെയും പ്രണയ വിവാഹം. എട്ട് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്. 2006 ല്‍ മോഹന്‍ലാലിനൊപ്പമുള്ള മഹാസമുന്ദ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹം നടന്നത്. ആദ്യത്തെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷം ഒരു ബ്രേക്കുണ്ടായിരുന്നു. ഒരു കൊട്ടിഘോഷവും ഇല്ലാതെ വിവാഹം കഴിച്ച്, അടുത്ത ഷെഡ്യൂളില്‍ തിരിച്ചെത്തി. വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ എന്തേ ഞങ്ങളോടൊന്നും പറഞ്ഞില്ല എന്ന് മോഹന്‍ലാല്‍ തിരക്കിയപ്പോള്‍, അത് എന്റെ പേഴ്‌സണല്‍ കാര്യമല്ലേ എന്നായിരുന്നുവത്രെ ലൈലയുടെ മറു ചോദ്യം. അഭിമുഖങ്ങളില്‍ ഇക്കാര്യം ലൈല തന്നെയാണ് വെളിപ്പെടുത്തിയത്.

Ads by Google
Wednesday 07 Jan 2026 08.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google