Thursday, March 19, 2026 Last Updated 2 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.22 AM

കേരളം തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് ; ഏപ്രില്‍ രണ്ടാം വാരത്തില്‍ വോട്ടെടുപ്പ് നടന്നേക്കും

uploads/news/2026/01/819306/election.jpg

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സന്ദര്‍ശത്തിനായി ഫെബ്രുവരി ആദ്യവാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തിലെത്തും. പ്രാഥമിക മുന്നൊരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. ഒറ്റ ഘട്ടമായി ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയോടെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചനകള്‍.

തിരഞ്ഞെടുപ്പിന്റെ പ്രാഥമിക മുന്നൊരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാകും സന്ദര്‍ശനം നടത്തുക. കേളത്തിനൊപ്പമാകും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് നടക്കുക. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാന ങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മനീഷ് ഗാര്‍ഗിന്റെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച യോഗം നടന്നു. കേരളത്തില്‍ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

കേരളത്തിന് പുറമെ അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ സാഹചര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്. 2021ല്‍ ഏപ്രില്‍ ആറിനായിരുന്നു കേരളത്തില്‍ തെരഞ്ഞെടുപ്പ്. മെയ് 2നായിരുന്നു വോട്ടെണ്ണല്‍. നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ശനമാക്കിയ രണ്ട് ടേം പരിധിയില്‍ വിജയസാധ്യത പരിഗണിച്ച് ഇത്തവണ ഇളവ് നല്‍കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കെപിസിസി നേതൃയോഗം ചേര്‍ന്നിരുന്നു. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.

Ads by Google
Tuesday 06 Jan 2026 11.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google