Thursday, March 19, 2026 Last Updated 0 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 12.50 PM

പുനര്‍ജ്ജനി പദ്ധതി: എന്തു വന്നാലും രാഷ്ട്രീയമായി നേരിടും; വിജിലന്‍സ് ശുപാര്‍യ്‌ക്കെതിരെ പ്രതികരിച്ച് വിഡി സതീശന്‍

vd-satheesan, react, vigilance, action, punarjani, project

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ കേസ് നേരത്തെ ഒരു വട്ടം അന്വേഷിച്ചതാണ്. ഇത് നിലനില്‍ക്കുന്നതല്ലെന്ന് അന്ന് വിജിലന്‍സ് തന്നെയാണ് റിപ്പോ!ര്‍ട്ട് സമര്‍പ്പിച്ചതെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും വി ഡി സതീശന്റെ പ്രതികരണം.

Ads by Google
Sunday 04 Jan 2026 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google