Thursday, March 19, 2026 Last Updated 2 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.32 AM

കുടുംബജീവിതം തകര്‍ത്തു ; രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക് ; അതിജീവിതയുടെ ഭര്‍ത്താവിന്റെ പരാതി

uploads/news/2026/01/818854/rahul-mankoottathil.jpg

തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ പാലക്കാട് എംഎല്‍എ യും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. രാഹുലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവും മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കി. തന്റെ കുടുംബജീവിതം തകര്‍ത്തെന്നും താനില്ലാത്ത സമയം നോക്കി തന്റെ ഭാര്യയെ ചൂഷണം ചെയ്‌തെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

രാഹുലിന്റെ പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും മാനനഷ്ടത്തിന് കാരണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്്തു, തന്റെ ഭാര്യയുമായുള്ള രാഹുലിന്റെ അവിഹിതബന്ധത്തിലൂടെയുള്ള കുഞ്ഞിന്റെ പിതൃത്വം ബോധപൂര്‍വ്വം തന്റെ തലയില്‍ ചാര്‍ത്തിത്തരാന്‍ ശ്രമിച്ചു, വിഷയത്തില്‍ തന്റെയും ഭാര്യയുടേയും ഫോട്ടോ ഉള്‍പ്പെടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് തന്നെ മോശക്കാരനാക്കാന്‍ ശ്രമം നടത്തി, സാമ്പത്തീകമായും മാനസീകമായും തന്റെ അന്തസ്സിനെയും കുടുംബജീവിതത്തെയും തകര്‍ക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞു.

തങ്ങള്‍ക്കിടയിലുള്ള ചെറിയ സൗന്ദര്യപ്പിണക്കം മുതലെടുത്ത് പ്രശ്‌നം പരിഹരിക്കാനെന്ന നിലയില്‍ തന്റെ ഭാര്യയുമായി ഇടപെട്ടു. തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നും ആരോപിക്കുന്നു. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്താണ് താമസമെങ്കിലൂം ഒറ്റ മകന്‍ എന്ന നിലയില്‍ പാലക്കാട് താമസിക്കുന്ന മാതാപിതാക്കളെ സംരക്ഷിക്കേണ്ട ചുമതല ഉണ്ടായിരുന്നു. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭാര്യയുമായി ബന്ധത്തില്‍ ഏര്‍പ്പെട്ട് കുടുംബജീവിതം തകര്‍ത്തു. ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശവാദവും പരാതിയില്‍ തള്ളിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് വന്ന രാഹുല്‍ തന്നെ ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലെന്നും പറഞ്ഞു.

ഒരു ഘട്ടത്തില്‍ പോലും തങ്ങള്‍ക്കിടയിലെ പ്രശ്‌നം എന്താണെന്ന് രാഹുല്‍ പറഞ്ഞിട്ടില്ല. അതുെകാണ്ട് രാഹുലിന്റെ വാദം കളവാണ്. പ്രശ്‌നത്തില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്ന രാഹുല്‍ താനുമായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഉദ്ദേശം ചൂഷണം െചയ്യുകയായിരുന്നു. ഈ സംഭവത്തിലെ യഥാര്‍ത്ഥ ഇര താനാണ്.

രാഹുലിനെതിരേ നേരത്തേ പരാതിക്കാരി മാത്രമായിരുന്നു രംഗത്ത് വന്നതെങ്കില്‍ ഇപ്പോള്‍ അതിജീവിതയുടെ ഭര്‍ത്താവും പരാതി നല്‍കി. അടൂര്‍ നിവാസിയും പാലക്കാട് എംഎല്‍എ യുമായ രാഹുല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രതിയുടെ സുഹൃത്തുവഴി ഇടപെട്ടു. ഭാര്യയുടെ ചിത്രം പുറത്തുവരുന്ന രീതിയില്‍ പെരുമാറി. ഇത്രയൂം കാലം ഇത് പുറത്തുപറയാതിരുന്നത് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണെന്നും പറഞ്ഞു.

Ads by Google
Saturday 03 Jan 2026 11.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google