Thursday, March 19, 2026 Last Updated 13 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
ജി. ഹരികൃഷ്‌ണന്‍
Saturday 03 Jan 2026 10.09 AM

നിയമസഭ: കുട്ടനാട്‌ സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യം, കോണ്‍ഗ്രസില്‍ ഉള്‍പ്പോര്‌, വിട്ടുകൊടുക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ്‌ നേതൃത്വം

എന്തുകൊണ്ട്‌ കോണ്‍ഗ്രസ്‌ കുട്ടനാട്‌ നിയമസഭാ സീറ്റില്‍ മത്സരിക്കണം എന്ന ചോദ്യവുമായി കോണ്‍ഗ്രസ്‌ വാരിയേഴ്‌സ്‌ പോലെയുള്ള ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകളിലൂടെ ഇവര്‍ തങ്ങളുടെ വാദമുഖങ്ങള്‍ പ്രചരിപ്പിക്കുന്നു.
uploads/news/2026/01/818827/Kuttanad-Congress.jpg

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തുവരവേ കുട്ടനാട്‌ സീറ്റ്‌ കേരളാ കോണ്‍ഗ്രസില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന സമ്മര്‍ദ്ദം ശക്‌തമാക്കി ഒരു വിഭാഗം. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ ആവശ്യമുയര്‍ത്തി കാമ്പയിനു തുടക്കം കുറിച്ചിരിക്കുകയാണിവര്‍. കോണ്‍ഗ്രസ്‌ അനുകൂലികള്‍ നിയന്ത്രിക്കുന്ന ഫെയ്‌സ്‌ബുക്ക്‌ പേജുകളിലും ഗ്രൂപ്പുകളിലും വാട്‌സാപ്‌ ഗ്രൂപ്പുകളിലും ഇതുസംബന്ധിച്ച പ്രചാരണം കൊഴുക്കുകയാണ്‌.

ഇതുമായി ബന്ധപ്പെട്ട്‌ നേരത്തെ ചില പ്രമുഖ നേതാക്കള്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. ആ സമയത്ത്‌ കേരളാ കോണ്‍ഗ്രസ്‌ നേതൃത്വം രംഗത്തുവന്ന്‌ സീറ്റ്‌ വിട്ടുകൊടുക്കില്ലെന്നു വ്യക്‌തമാക്കിയതാണ്‌. ഭരണം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ ഘടകകക്ഷികളുടെ സീറ്റ്‌ ഏറ്റെടുക്കാനുള്ള നീക്കം ആശാസ്യമല്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ മണ്ഡലത്തിലുണ്ടായ മുന്നേറ്റവും രണ്ടു ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതും ചൂണ്ടിക്കാട്ടിയാണ്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ സമ്മര്‍ദ്ദം ശക്‌തിപ്പെടുത്തുന്നത്‌. എന്തുകൊണ്ട്‌ കോണ്‍ഗ്രസ്‌ കുട്ടനാട്‌ നിയമസഭാ സീറ്റില്‍ മത്സരിക്കണം എന്ന ചോദ്യവുമായി കോണ്‍ഗ്രസ്‌ വാരിയേഴ്‌സ്‌ പോലെയുള്ള ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകളിലൂടെ ഇവര്‍ തങ്ങളുടെ വാദമുഖങ്ങള്‍ പ്രചരിപ്പിക്കുന്നു. പ്രദേശിക കോണ്‍ഗ്രസ്‌ നേതാക്കളും സമാനമായ പോസ്‌റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്‌.

ചരിത്രപരമായി കോണ്‍ഗ്രസുമായി ആഴത്തിലുള്ള ബന്ധം പുലര്‍ത്തിയ മണ്ഡലമാണു കുട്ടനാടെന്നും കോണ്‍ഗ്രസ്‌ ഇവിടെ മത്സരിക്കേണ്ടത്‌ രാഷ്‌ട്രീയ അവകാശം മാത്രമല്ല, കുട്ടനാട്ടിലെ ജനങ്ങളോടുള്ള ജനാധിപത്യപരമായ ഉത്തരവാദിത്വവുമാണെന്നാണ്‌ ഒരു പോസ്‌റ്റിലെ വാദം. കുട്ടനാടിനുവേണ്ടി നിയമസഭയില്‍ ശബ്‌ദിക്കേണ്ടവര്‍ പതിറ്റാണ്ടുകളായി മിണ്ടാതിരിക്കുകയാണെന്നും കുട്ടനാടിന്റെ ജീവന്മരണ പ്രശ്‌നങ്ങള്‍ അവര്‍ കാണുന്നില്ലെന്നുമാണു വിമര്‍ശനം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുട്ടനാട്ടില്‍ യു.ഡി.എഫ്‌ പരാജയപ്പെടാനുണ്ടായ സാഹചര്യമുന്നയിച്ചും സീറ്റ്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണമെന്ന ആവശ്യം ഇവര്‍ പങ്കുവയ്‌ക്കുന്നു.

Ads by Google
ജി. ഹരികൃഷ്‌ണന്‍
Saturday 03 Jan 2026 10.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google