Thursday, March 19, 2026 Last Updated 1 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 09.49 AM

രാജീവ് ചന്ദ്രശേഖരന്‍ നേമത്ത്, മുരളീധരന്‍ കഴക്കൂട്ടത്ത് ; എ ക്ലാസ്സ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി

uploads/news/2026/01/818788/BJP.jpg

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ആദ്യ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോര്‍ കമ്മറ്റി യോഗത്തില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. ഈ മാസം പകുതിയോടെ പ്രചരണം തുടങ്ങാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. കോര്‍കമ്മറ്റിയില്‍ 15 സീറ്റുകളി​ല്‍ ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരന്‍, വട്ടിയൂര്‍കാവില്‍ ആര്‍. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററില്‍ ജി കൃഷ്ണകുമാര്‍, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂര്‍ കുമ്മനം രാജശേഖരന്‍, കായംകുളം ശോഭ സുരേന്ദ്രന്‍, പാലാ- ഷോണ്‍ ജോര്‍ജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്.

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനുള്ള സാധ്യതയുണ്ട്. നിയമസഭയില്‍ അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകള്‍ നേടുക എന്നതാണ് പ്രധാനമായും ബിജെപിയുടെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില വെച്ച് 45,000 ന് മുകളില്‍ വോട്ട് കിട്ടിയ ആറു സീറ്റുകളും നാല്‍പതിനായിര ത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനം ശക്തിപ്പെടുത്തുക. തദ്ദേ ശ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളില്‍ അഴിച്ചു പണിക്കും സാധ്യതയുണ്ട്.

Ads by Google
Saturday 03 Jan 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google