Thursday, March 19, 2026 Last Updated 7 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 10.06 AM

കോണ്‍ഗ്രസിനും സിപിഐഎമ്മിനുമൊപ്പവും ഫോട്ടോ ; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആരുടെ പോക്കറ്റിലാണെന്ന് മനസ്സിലായല്ലോ

uploads/news/2026/01/818689/rajeev-chandrasekhar.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍പോറ്റി ആരുടെ പോക്കറ്റിലാണെന്ന് ഇപ്പോള്‍ വ്യക്തമായെന്നും കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ ഒരു വ്യത്യാസമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അധികാരത്തില്‍ വന്ന അഴിമതി നടത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പ്രശ്നമല്ല ഈ പാര്‍ട്ടികളുടെ വിഷയമെന്നും പ്രതികരിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്നുള്ള സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിലൂടെ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായിരിക്കുകയാണ്. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ് സിപിഐഎം. ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ എല്‍ഡിഎഫിന് കൂറുമായി വോട്ട് ചെയ്യുകയും 50 ലക്ഷം രൂപ ഇതിനായി സിപിഐഎം കോഴ വാഗ്ദാനം ചെയ്തസംഭവത്തില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നും പ്രചതികരിച്ചു.

രാഷ്ട്രീയം മനസില്‍ വച്ചല്ല എന്‍എസ്എസ് പരിപാടിയില്‍ വന്നതെന്നും മന്നത്ത് പത്മനാഭന്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും സുകുമാരന്‍ നായര്‍ തനിക്കുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതൊന്നും രാഷ്ട്രീയം വച്ചുകൊണ്ടല്ല അദ്ദേഹം ചെയ്യുന്നതെന്നും വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖരനൊപ്പം പിസി ജോര്‍ജ്ജും ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നു.

Ads by Google
Friday 02 Jan 2026 10.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google