Thursday, March 19, 2026 Last Updated 1 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 01 Jan 2026 11.36 PM

വെള്ളാപ്പള്ളിയുടെ എല്ലാനിലപാടും ഏറ്റെടുക്കേണ്ട: സി.പി.എം.

uploads/news/2026/01/818612/k4.jpg

കൊച്ചി/തിരുവനന്തപുരം: എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റ എല്ലാ നിലപാടുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ബാധ്യത സി.പി.എമ്മിന്‌ ഇല്ലെന്ന്‌ സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

എന്നാല്‍, അദ്ദേഹമെടുക്കുന്ന മതനിരപേക്ഷ നിലപാടുകളെ സ്വീകരിക്കും. വെള്ളാപ്പള്ളി പ്രബല സമുദായ നേതാവാണ്‌. അദ്ദേഹത്തിന്‌ സ്വന്തമായ അഭിപ്രായമുണ്ട്‌. അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന്‌ പാര്‍ട്ടിക്ക്‌ അഭിപ്രായമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
സി.പി.ഐക്കാരെ ചതിയന്‍ ചന്തു എന്നു വിളിച്ച വെള്ളാപ്പള്ളിയുടെ അഭിപ്രായപ്രകടനവും സി.പി.എം. സെക്രട്ടറി തള്ളിക്കളഞ്ഞു. സി.പി.ഐയും സി.പി.എമ്മും നല്ല ബന്ധത്തിലാണ്‌. നല്ല ഐക്യത്തില്‍ത്തന്നെ മുന്നോട്ടുപോകും.
സി.പി.ഐ. ചതിയന്‍ ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ തള്ളിക്കളഞ്ഞിരുന്നു. സി.പി.ഐ. മുന്നണിയിലെ പ്രധാന ഘടകകക്ഷിയാണ്‌. അവര്‍ ഏതെങ്കിലും തരത്തിലുള്ള വഞ്ചനയും ചതിയും കാണിക്കുമെന്ന തോന്നല്‍ തങ്ങള്‍ക്കാര്‍ക്കുമില്ലെന്ന്‌ പിണറായി തിരുവനന്തപുരത്ത്‌ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷക്കാലത്ത്‌ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലല്ലോ എന്ന വെള്ളാപ്പള്ളിയെ ചൊടിപ്പിച്ച ചോദ്യത്തിന്‌, വിദ്യാഭ്യാസ സ്‌ഥാപനത്തിന്‌ അനുമതി നല്‍കുന്നത്‌ സര്‍ക്കാരിന്റെ ഭരണപരമായ വിഷയമാണെന്നും അതില്‍ മറുപടി പറയാന്‍ സര്‍ക്കാരിനു മാത്രമേ കഴിയൂവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Thursday 01 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google