Thursday, March 19, 2026 Last Updated 1 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Thursday 01 Jan 2026 11.35 PM

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ആന്റോ ആന്റണിയെയും വിളിപ്പിക്കാന്‍ എസ്‌.ഐ.ടി.

അടൂരിന്റെ മൊഴി രേഖപ്പെടുത്തിയശേഷം ആന്റോ ആന്റണിയെ വിളിച്ചുവരുത്താനാണ്‌ നീക്കം. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി ഇരുവര്‍ക്കുമുള്ള ബന്ധവും ഇടപെടലുകളുടെ പശ്‌ചാത്തലവുമാണ്‌ അന്വേഷിക്കുന്നത്‌.
uploads/news/2026/01/818583/Adoor-Anto.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശിനു പുറമേ ആന്റോ ആന്റണി എം.പിയെയും എസ്‌.ഐ.ടി. ചോദ്യംചെയ്യും. അഞ്ചിന്‌ എസ്‌.ഐ.ടി. ആസ്‌ഥാനത്തു ഹാജരാകാന്‍ അടൂര്‍ പ്രകാശിന്‌ ഇന്ന്‌ നോട്ടീസ്‌ നല്‍കുമെന്നാണു സൂചന.

അടൂരിന്റെ മൊഴി രേഖപ്പെടുത്തിയശേഷം ആന്റോ ആന്റണിയെ വിളിച്ചുവരുത്താനാണ്‌ നീക്കം. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുമായി ഇരുവര്‍ക്കുമുള്ള ബന്ധവും ഇടപെടലുകളുടെ പശ്‌ചാത്തലവുമാണ്‌ അന്വേഷിക്കുന്നത്‌. പോറ്റിയും മറ്റൊരു പ്രതി ഗോവര്‍ധനും ന്യൂഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോള്‍ അടൂര്‍ പ്രകാശും ആന്റോയും ഒപ്പമുണ്ടായിരുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

സോണിയ ഗാന്ധിയെ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി ഒന്നിലേറെ തവണ സന്ദര്‍ശിച്ചതിന്റെയും ഉപഹാരങ്ങള്‍ കൈമാറിയതിന്റെയും കൈയില്‍ ചരട്‌ കെട്ടിക്കൊടുത്തതിന്റെയും ചിത്രങ്ങളാണ്‌ നേരത്തെ പുറത്തുവന്നത്‌. ഈ ദൃശ്യങ്ങളുടെ ആധികാരികത, സന്ദര്‍ശനങ്ങളുടെ ഉദ്ദേശ്യം, ഇടനിലക്കാരുടെ പങ്ക്‌ എന്നിവയിലാകും അന്വേഷണം കേന്ദ്രീകരിക്കുക. ആന്റോ ആന്റണി, അടൂര്‍ പ്രകാശ്‌, ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി എന്നിവരുടെ മൊഴികള്‍ ക്രോസ്‌ വെരിഫിക്കേഷന്‍ നടത്തും.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Thursday 01 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google